രാജ്യത്ത്​ പുതിയ 'സമര ജീവികൾ', കർഷകരുമായി ചർച്ച നടത്താം -മോദി

ന്യൂഡൽഹി: രാജ്യത്ത്​ പുതിയ വിഭാഗം സമര ജീവികൾ (ആന്ദോളൻ ജീവികൾ) ഉദയം കൊണ്ടിട്ടു​െണ്ടന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം. അഭിഭാഷകരുടെ​യോ തൊഴിലാളികളുടെയോ വിദ്യാർഥികളുടെയോ പ്രതിഷേധം എവിടെയുണ്ടോ അവിടെ ഇവരെ കാണാനാകും. സമരം ഇല്ലാതെ ഇവർക്ക്​ ജീവിക്കാൻ കഴിയില്ലെന്നും ഇക്കൂട്ടരെ തിരിച്ചറിയണമെന്നും മോദി പറഞ്ഞു.

രാഷ്​ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേൽ നന്ദി പ്രമേയത്തിൽ രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു മോദി.

കർഷക സമരം എന്തിനുവേണ്ടിയാണെ ചോദ്യം രാജ്യസഭയിൽ നരേന്ദ്രമോദി ഉയർത്തി. കർഷക സമരം എന്തിനുവേണ്ടിയാണെന്ന്​ ആർക്കും പറയാൻ കഴിഞ്ഞില്ലെന്ന്​ വ്യക്തമാക്കിയ മോദി കർഷക സംഘടന നേതാക്കൾക്കെതിരെയും വിമർശനം ഉന്നയിച്ചു.

കർഷകരുമായി ചർച്ചക്ക്​ എപ്പോഴും തയാറാണ്​. നേരത്തെയും ഇക്കാര്യം പറഞ്ഞിരുന്നു. പ്രതിഷേധക്കാരുടെ സംശയം അകറ്റണമെന്നും മോദി പറഞ്ഞു.

രാജ്യത്ത്​ താങ്ങുവില ഉണ്ടായിരുന്നു. ഇപ്പോഴും നിലവിലുണ്ട്​. അത്​ തുടരുകയും ചെയ്യും. പാർലമെന്‍റിലെ എല്ലാവരും കർഷക സമരത്തെക്കുറിച്ച്​ സംസാരിച്ചെങ്കിലും സമരത്തിന്​ പിന്നിലെ കാരണമെന്താണെന്ന്​ പറഞ്ഞിട്ടില്ല.

കർഷക വായ്​പ എഴുതി തള്ളുന്നത്​ രാഷ്​ട്രീയ കാരണങ്ങൾ കൊണ്ടാണോ അതോ കർഷകരോടുള്ള താൽപര്യംകൊണ്ടാണോ എന്ന്​ എല്ലാവർക്കും അറിയാം. ചെറുകിട കർഷകരു​െട ക്ഷേമത്തിനായി 2014ന്​ ശേഷം നടപടികൾ എടുത്തു. കാർഷിക മേഖലയിൽ പുതിയ മാറ്റങ്ങൾക്ക്​ തുടക്കം കുറിച്ചുവെന്നും മോദി പറഞ്ഞു.

കാർഷിക മേഖലയിലെ നേട്ടങ്ങളായി പി.എം കിസാൻ പദ്ധതി, വിള ഇൻഷുറൻസ്​ തുടങ്ങിയവ ഉയർത്തിക്കാട്ടിയ മോദി രാജ്യത്ത്​ നിലവിൽ പുതിയ ഫോറിൻ ഡിസ്​ട്രാക്​ടീവ്​ ഐ​ഡിയോളജിയാണെന്നും രാജ്യത്തിന്​ ആവ​ശ്യം ഫോറിൻ ഡയറക്​ട്​ ഇൻവെസ്റ്റ്​മെന്‍റ്​ ആണെന്നും പറഞ്ഞു.

കർഷക പ്രക്ഷോഭത്തിൽ പ്രതിപക്ഷത്തെയും പ്രധാനമന്ത്രി കടന്നാക്രമിച്ചു. കാർഷിക പരിഷ്​കാരങ്ങൾ ഊന്നിപറഞ്ഞിരുന്ന​ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​ അതിൽനിന്ന്​ 'യു ടേൺ' എടു​ത്തുവെന്നും മോദി പറഞ്ഞു.

Tags:    
News Summary - A new entity has come up in the country Andolan Jeevi PM Modi On Rajya Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.