രാജ്യത്ത്​ 24 മണിക്കൂറിനുള്ളിൽ 194 കോവിഡ്​ മരണം

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6566ൽപരം ആളുകൾക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 194 പേർ മരണത്തിന്​ കീഴടങ്ങി. ആകെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 1,58,333 ആയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. 

86,110 പേർ കോവിഡ്​ ബാധിച്ച്​ ചികിത്സയിലാണ്​. 67,692 പേർ രോഗമുക്തരായി. ഒരാൾ രാജ്യം വിട്ടു. ഇതുവരെ 4,531 പേർ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇന്ത്യയിൽ മഹാരാഷ്​ട്രയാണ്​ കോവിഡ്​ ഏറ്റവും രൂക്ഷമായി ബാധിച്ച​ സംസ്ഥാനം. 56,948 പേരാണ്​ ഇവിടെ കോവിഡ്​ ബാധിതരായത്​. രാജ്യത്തെ ആകെ കോവിഡ്​ ബാധിതരുടെ മൂന്നിലൊന്ന്​ മഹാരാഷ്​ട്രയിലാണ്​. 

മഹാരാഷ്​ട്രയിൽ പ്രതിദിനം സ്​ഥിരീകരിക്കുന്ന കോവിഡ്​ ബാധിതരുടെ എണ്ണം കുറയുമ്പോഴും മരണസംഖ്യ കൂടുകയാണ്​. ദിനേന മരിക്കുന്നവരുടെ എണ്ണം ബുധനാഴ്​ച നൂറ്​ കടന്നു. 105 പേരാണ്​ മരിച്ചത്​. തമിഴ​്​നാട്ടിൽ 18,545പേർക്ക്​ രോഗം ബാധിച്ചു. ഗുജറാത്തിൽ 15,195 പേരും ഡൽഹിയിൽ 15,257 പേരും രോഗബാധിതരാണെന്ന്​ ആരോഗ്യ മന്ത്രാലയത്തി​​െൻറ കണക്കിൽ പറയുന്നു. 

Tags:    
News Summary - With 6,566 more cases, India's COVID-19 tally reaches 1,58,333 -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.