ചത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ നാല് മാവോവാദികളെ വധിച്ചു

രാജ്നന്ദഗാവോൺ: ചത്തീസ്ഗഡിൽ പൊലീസ് ഏറ്റുമുട്ടലിൽ നാല് മാവോവാദികളെ വധിച്ചു. രാജ്നന്ദഗാവോൺ ജില്ലയിലെ പർദോണി ഗ്രാമത്തിന് സമീപം മാൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഒരു പൊലീസ് സബ് ഇൻസ്പെക്ടരുടെ ജീവൻ നഷ്ടമായി. 

എ.കെ 47 റൈഫിൾ, എസ്.എൽ.ആർ ആയുധം, രണ്ട് .315 ബോർ റൈഫിൾ എന്നിവ പിടിച്ചെടുത്തതായി രാജ്നന്ദഗാവോൺ എ.എസ്.പി ജി.എൻ ബാഗൽ അറിയിച്ചു. 

2009 ജൂലൈ 12ന് രാജ്നന്ദഗാവോണിൽ മാവോവാദികളുമായുള്ള ഏറ്റുമുട്ടലിൽ ഒരു എസ്.പി അടക്കം 29 പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. 

Tags:    
News Summary - 4 Maoists gunned down in Chhattisgarh’s Rajnandgaon; police man dead -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.