യു. പിയിൽ മൂന്നുവയസ്സുകാരിയെ 13കാരൻ ബലാത്സംഗം ചെയ്തു

ഉത്തർപ്രദേശിലെ വസീർഗഞ്ച് പ്രദേശത്തെ ഒരു ഗ്രാമത്തിൽ മൂന്ന് വയസുകാരിയെ കൗമാരക്കാരൻ ബലാത്സംഗം ചെയ്തതായി പൊലീസ് ഞായറാഴ്ച അറിയിച്ചു. ശനിയാഴ്ച 13 വയസ്സുള്ള ആൺകുട്ടി പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് പെൺകുഞ്ഞിന്റെ അമ്മ പരാതിയിൽ ആരോപിച്ചു.

ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ അവിടെ നിന്ന് ജുവനൈൽ ഹോമിലേക്ക് അയച്ചതായി അഡീഷനൽ പൊലീസ് സൂപ്രണ്ട് ശിവരാജ് പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - 3-Year-Old Raped By Teenage Boy In UP Village: Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.