രാ​ജ​സ്​​ഥാ​നി​ൽ വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്ന്​ മൂ​ന്ന്​ ഗ്രാ​മീ​ണ​ർ​ക്ക്​ പ​രി​ക്ക്​

ജ​യ്​​പു​ർ: രാ​ജ​സ്​​ഥാ​നി​ലെ ബാ​ർ​മ​ർ ജി​ല്ല​യി​ൽ വ്യോ​മ​സേ​ന​യു​ടെ സു​ഖോ​യ്​ വി​മാ​നം ത​ക​ർ​ന്നു​വീ​ണ്​ മൂ​ന്നു ഗ്രാ​മീ​ണ​ർ​ക്ക്​ പ​രി​ക്കേ​റ്റു. അ​ല​ഹ​ബാ​ദി​ൽ വ്യോ​മ​സേ​ന​യു​ടെ ചേ​ത​ക്​ ​െഹ​ലി​കോ​പ്​​ട​റാ​ണ്​ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന്​ ഇ​ടി​ച്ചി​റ​ക്കി​യ​ത്​.

ബാ​ർ​മ​റി​ൽ ത​ക​ർ​ന്ന വി​മാ​ന​ത്തി​ലെ ര​ണ്ട്​ പൈ​ല​റ്റു​മാ​രും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പ​തി​വ്​ പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ​യാ​ണ്​ അ​പ​ക​ട​മെ​ന്ന്​ പ്ര​തി​രോ​ധ വ​ക്​​താ​വ്​ ല​ഫ്​. കേ​ണ​ൽ മ​നീ​ഷ്​ ഒാ​ജ പ​റ​ഞ്ഞു. സ​ദ​ർ ​െപാ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ശി​വ്​​ക​ർ ഗ്രാ​മ​ത്തി​ന്​ സ​മീ​പ​മാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്​. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഏ​താ​നും വീ​ടു​ക​ൾ​ക്കും കേ​ടു​പാ​ടു സം​ഭ​വി​ച്ചു.

അ​ല​ഹ​ബാ​ദി​ൽ ബം​റോ​ലി​യി​ലെ സെ​ൻ​ട്ര​ൽ എ​യ​ർ ക​മാ​ൻ​ഡ്​ ആ​സ്​​ഥാ​ന​ത്തു​നി​ന്ന്​ പ​റ​ന്നു​യ​ർ​ന്ന്​ മി​നി​റ്റു​ക​ൾ​ക്ക​ക​മാ​ണ്​ ഹെ​ലി​കോ​പ്​​ട​ർ ഇ​ടി​ച്ചി​റ​ക്കി​യ​ത്​. ആ​ർ​ക്കും പ​രി​​ക്കി​ല്ല. പ​തി​വ്​ പ​റ​ക്ക​ലി​ന്​ പു​റ​പ്പെ​ട്ട ഹെ​ലി​കോ​പ്​​ട​റി​ൽ ര​ണ്ട്​ പൈ​ല​റ്റു​മാ​രാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്​.

 

Tags:    
News Summary - 3 injured after Sukhoi 30MKI fighter plane crashes in Rajasthan Barmer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.