Posted On
date_range Updated On
date_range ഗുജറാത്തിൽ 2.05 ലക്ഷം കുട്ടികൾക്ക് പോഷകാഹാരക്കുറവ്
ഗാന്ധിനഗർ: ഗുജറാത്തിൽ 20 ജില്ലകളിലായി 2.05 ലക്ഷം കുട്ടികൾക്ക് പോഷകാഹാരക്കുറവുണ്ടെന്ന് സംസ്ഥാന സർക്കാർ നിയമസഭയിൽ അറിയിച്ചു. ഇവരിൽ ഏകദേശം 1.69 ലക്ഷം പേർ ഭാരക്കുറവുള്ളവരാണ്.
2026 ജനുവരിയിലെ കണക്കനുസരിച്ച് 36,805 പേർ ഗുരുതര ഭാരക്കുറവുള്ളവരാണെന്നും ചോദ്യോത്തര വേളയിൽ കോൺഗ്രസ് എം.എൽ.എമാരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ വനിത-ശിശു വികസന മന്ത്രി മനീഷ വക്കീൽ അറിയിച്ചു. മധ്യ ഗുജറാത്തിലെ ആദിവാസികൾക്ക് ഭൂരിപക്ഷമുള്ള പഞ്ച്മഹൽ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോഷകാഹാരക്കുറവുള്ള കുട്ടികൾ (20,762) ഉള്ളത്. പോഷകാഹാരക്കുറവ് അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി മനീഷ വക്കീൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.