പ്രതിയെ കൊണ്ടുപോകുന്നതിനിടെ

കാമുകനെ കൊന്ന് ഒളിവിൽ പോയി, മറ്റൊരു വിവാഹം ചെയ്ത് കുടുംബജീവിതം നയിച്ചു; 22 വർഷത്തിന് ശേഷം യുവതി പിടിയിൽ, വിനയായത് ഭർത്താവിനൊത്തുള്ള സമൂഹമാധ‍്യമത്തിലെ സെൽഫി

മുംബൈ: മഹാരാഷ്ട്രയിൽ കാമുകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി 22 ശേഷം പൊലീസ് പിടിയിൽ. വെള്ളിയാഴ്ച നടന്ന അറസ്റ്റിന് പിന്നാലെ കേസിൽ നിർണായക വഴിത്തിരിവാണുണ്ടായത്. പഞ്ചശീല തോരത്ത് എന്ന യുവതിയാണ് പിടിയിലായത്. 2004ലാണ് കേസിനാസ്പദമായ സംഭവം. കാമുകനെ കൊലപ്പെടുത്തിയ ശേഷം 22 വർഷത്തിലേറെയായി ഇവർ ഒളിവിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

യുവതിയും കാമുകനായ മാധവ് സദാശിവ് ഗോട്ടെയും ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇരുവരുടെയും ബന്ധം വീട്ടുകാരെ അറിയച്ചശേഷമാണ് താമസം തുടങ്ങിയത്.

2004-ലെ കൊലക്കേസിൽ പ്രതിയായ പഞ്ചശീല തോരത്തിന് സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. തുടർന്ന് അവർ ഹൈകോടതിയിലും സുപ്രീം കോടതിയിലും അപ്പീൽ നൽകി. ഈ കാലയളവിൽ ജാമ്യത്തിലായിരുന്നു. 2025-ൽ സുപ്രീം കോടതി ജീവപര്യന്തം തടവുശിക്ഷ 10 വർഷം തടവായി കുറച്ചു. അതിനുശേഷം മുതൽ വാഷിം പൊലീസ് ഇവർക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു എന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

വിവാഹ വാഗ്ദാനം നൽകി മാധവ് പഞ്ചശീലയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും പിന്നാലെ ഉപേക്ഷിച്ചുവെന്നും പറയുന്നു. താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ആരോപിച്ച് യുവതി മാധവിനെതിരെ പീഡനപരാതിയും കൊടുത്തിരുന്നു

പരാതിപ്പെട്ട ശേഷവും മാധവ് യുവതിയെ ഭീഷണിപ്പെടുത്തുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്തിരുന്നതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. തുടർച്ചയായ പീഡനത്തെതുടർന്നാണ് കൊലപാതകം നടത്തിയത്. ആദ്യം കഴുത്തിൽ കുത്തിയശേഷം പിന്നീട് കല്ലുകൊണ്ട് തലയ്ക്കടിച്ചd കൊലപ്പെടുത്തി.

കൊലപാതകത്തിന് പിന്നാലെ പഞ്ചശീല തോരത്തിനെതിരെ വാഷിം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റിലായ അവർ ഏകദേശം ആറുമാസത്തോളം ജയിലിൽ കഴിഞ്ഞശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.

തുടർന്ന് വാഷിം സെഷൻസ് കോടതി പഞ്ചശീലയെ കുറ്റക്കാരിയെന്ന് കണ്ടെത്തി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പിന്നാലെ അവർ ഹൈകോടതിയെ സമീപിച്ചതോടെ ജീവപര്യന്തം ശിക്ഷ പത്ത് വർഷമായി കുറക്കുകയായിരുന്നു. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈകോടതി വിധി സുപ്രീം കോടതി ശരിവെച്ചു. സുപ്രീം കോടതിയുടെ വിധി അറിഞ്ഞതിന് പിന്നാലെ പ്രതി ഒളിവിൽ പോവുകയായിരുന്നു.

ഒഴിവിൽ പോയ ശേഷം പ്രതി ഗുജറാത്തിലെത്തിലെത്തി മറ്റൊരാളെ വിവാഹം കഴിച്ച് കുടുംബജീവിതം ആരംഭിച്ചു. ഭർത്താവ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒരു ചിത്രത്തിലൂടെയാണ് പൊലീസിന് ഇവരെ കണ്ടെത്താനായത്.

സമൂഹമാധ‍്യമപോസ്റ്റിലുണ്ടായിരുന്ന ചിത്രവും മറ്റ് സൂചനകളും അടിസ്ഥാനമാക്കി വാഷിം സൈബർ സംഘവും പൊലീസും സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യം നടക്കുമ്പോൾ പഞ്ചശീലയ്ക്ക് വെറും 20 വയസ്സ് മാത്രമായിരുന്നു. അതിനാൽ പ്രതിയെ തിരിച്ചറിയാന്‍ പൊലീസ് ഏറെ പാടുപെട്ടു. എന്നാൽ ഗുജറാത്തിലെ ഖംഭാലിയ പൊലീസ് സ്റ്റേഷന്റെയും പ്രാദേശിക സൈബർ സംഘത്തിന്റെയും സഹായത്തോടെ ഒടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചു.

Tags:    
News Summary - "Woman arrested after 22 years for murdering lover and going into hiding; a selfie on social media with her new husband led to her capture."

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.