യു.എന്നിൽ സുഷമയുടെ മറുപടി ഇന്ന്​

ന്യൂയോർക്​: ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്​ ഇന്ന്​ യു.എൻ പൊതുസഭയെ അഭിസംബോധന ​ചെയ്യും. കശ്​മീർ വിഷയത്തിൽ പാക്​ പ്രധാന പ്രധാനമന്ത്രി നവാസ്​ ശരീഫി​​െൻറ ഇന്ത്യാ വിരുദ്ധ പ്രസ്​താവനക്ക്​ എന്ത്​ മറുപടിയായിരിക്കും സുഷമ നൽകുക എന്നതാണ്​ ഏവരും ഉറ്റു നോക്കുന്നത്​.

ക​ശ്​മീരിൽ കടുത്ത മനുഷ്യാവകാശ നടക്കുകയാണെന്നും ​കശ്​മീരികളുടെ സ്വാതന്ത്ര്യ സമരത്തെ ഇന്ത്യ പൈശാചികമായി അടിച്ചമർത്തുകയാണെന്നും നേരത്തെ നവാസ്​ ശരീഫ്​ യു.എന്നിൽ പറഞ്ഞിരുന്നു.

മറുപടിയായി ഭീകരതയാണ്​ ഏറ്റവും വലിയ മനുഷ്യവകാശ ലംഘനമെന്നും പാകിസ്​താൻ ഭീകരതക്ക്​ പേരുകേട്ട രാജ്യമാണെന്നും​ ഇന്ത്യയുടെ യു.എൻ ഫസ്​റ്റ്​ ​സെക്രട്ടറി ഉൗനം ഗംഭീർ യു.എന്നിൽ തിരിച്ചടിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.