പെരുന്നാള്‍ കശ്മീരിന്‍െറ ‘ത്യാഗ’ത്തിനെന്ന് പാകിസ്താന്‍

ലാഹോര്‍: ബലിപെരുന്നാള്‍ കശ്മീരിന്‍െറ ‘ശ്രേഷ്ഠ ത്യാഗ’ത്തിന് സമര്‍പ്പിക്കുന്നതായി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. ചൊവ്വാഴ്ച പെരുന്നാള്‍ ആഘോഷിച്ച രാജ്യത്തിന് നല്‍കിയ ഈദ് സന്ദേശത്തിലാണ് നവാസ് ശരീഫ് പ്രകോപന പരാമര്‍ശം നടത്തിയത്. കശ്മീരികളുടെ ത്യാഗം അവഗണിക്കാനാവില്ല. പോരാട്ടത്തില്‍ അവര്‍ വിജയിക്കും. അവരുടെ ത്യാഗത്തിനാണ് ഈ പെരുന്നാള്‍ നമ്മള്‍ സമര്‍പ്പിക്കുന്നത്. കശ്മീര്‍ വിഷയം പരിഹരിക്കപ്പെടുന്നതുവരേക്കും ഇത് തുടരും -നവാസ് ശരീഫ് പറഞ്ഞു. പാക് പ്രസിഡന്‍റ് മംനൂന്‍ ഹുസൈനും പെരുന്നാള്‍ സന്ദേശത്തില്‍ കശ്മീരിനെ പരാമര്‍ശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.