മാരുതി 75,419 ബലേനോ കാറുകള്‍ തിരിച്ചുവിളിക്കുന്നു

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനത്തെുടര്‍ന്ന് മാരുതി സുസുക്കി ഇന്ത്യ 75,419 ബലേനോ കാറുകള്‍ തിരിച്ചുവിളിക്കുന്നു. 1961 ഡിസയര്‍ കാറുകളും തിരിച്ചുവിളിക്കുന്നുണ്ട്. എയര്‍ ബാഗ് കണ്‍ട്രോള്‍ സോഫ്റ്റ്വെയര്‍, ഫ്യുവല്‍ ഫില്‍റ്റര്‍ എന്നിവയിലെ തകരാര്‍ പരിഹരിക്കാനാണ് കാറുകള്‍ തിരിച്ചുവിളിക്കുന്നത്. 2015 ആഗസ്റ്റ് മൂന്നിനും 2016 മേയ് 17നുമിടയില്‍ നിര്‍മിച്ച പെട്രോള്‍, ഡീസല്‍ കാറുകളിലാണ് തകരാര്‍ കണ്ടത്തെിയത്. കയറ്റുമതി ചെയ്ത 17,231 കാറുകളും തിരിച്ചുവിളിക്കുന്നവയില്‍ ഉള്‍പ്പെടും. തകരാറുള്ള കാറുകളുടെ ഉടമകളെ മാരുതി സുസുക്കി ഡീലര്‍മാര്‍ മേയ് 31 മുതല്‍ ബന്ധപ്പെടുമെന്ന് കമ്പനി അറിയിച്ചു. തകരാറുകള്‍ സൗജന്യമായി പരിഹരിച്ച് നല്‍കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.