ദാവൂദുമായി ഫോണ്‍ ബന്ധം; മഹാരാഷ്ട്ര മന്ത്രി വിവാദത്തില്‍

മുംബൈ: ഇന്ത്യ തേടുന്ന കൊടും കുറ്റവാളിയായ അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമിന്‍െറ ഫോണ്‍വിളി പട്ടികയില്‍ മഹാരാഷ്ട്ര റവന്യൂ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഏക്നാഥ് കഡ്സെ. ദാവൂദിന്‍െറ ഭാര്യ മെഹ്ജബീന്‍െറ പേരില്‍ കറാച്ചിയില്‍നിന്നുള്ള നാല് നമ്പറുകളില്‍നിന്ന് കഡ്സെയുടെ നമ്പറിലേക്ക് നിരവധി വിളികള്‍ വന്നതായാണ് കണ്ടത്തെല്‍. മെഹ്ജബീന്‍െറ പേരിലുള്ള നമ്പറുകള്‍ വഡോദര നിവാസിയായ എത്തിക്കല്‍ ഹാക്കര്‍ മനീഷ് ഭംഗാളെ ചോര്‍ത്തുകയായിരുന്നു. നിരവധി രാഷ്ട്രീയ പ്രമുഖരുടെ നമ്പറുകളിലേക്ക് ദാവൂദിന്‍െറ നമ്പറുകളില്‍നിന്ന് വിളികള്‍ വന്നിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ടത് ഏക്നാഥ് കഡ്സെയുടെ നമ്പറിലാണ്. വിവാദ നമ്പര്‍ തന്‍േറതുതന്നെയാണെന്ന് സമ്മതിച്ച കഡ്സെ ദാവൂദുമായി ബന്ധമില്ളെന്ന് അവകാശപ്പെട്ടു.

ദാവൂദോ ബന്ധുക്കളോ താനുമായോ തന്‍െറ ബന്ധുക്കളുമായോ ബന്ധപ്പെട്ടിട്ടില്ളെന്ന് കഡ്സെ പറഞ്ഞു. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്‍റലിജന്‍സ് ബ്യൂറോ അടക്കം കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങിയതായാണ് വിവരം. 2015 സെപ്റ്റംബര്‍ അഞ്ചിനും കഴിഞ്ഞ ഏപ്രില്‍ അഞ്ചിനുമിടയിലാണ് ദാവൂദിന്‍െറ നമ്പറുകളില്‍നിന്ന് കഡ്സെക്ക് വിളികള്‍ വന്നത്. ഗുജറാത്തീ പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതേതുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയും എന്‍.സി.പിയും അന്വേഷണവും കഡ്സെയുടെ രാജിയും ആവശ്യപ്പെട്ട് രംഗത്തത്തെി. സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് ലഭിക്കാന്‍ വ്യവസായിയില്‍നിന്ന് 30 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട് കഡ്സെയുടെ പി.എ അറസ്റ്റിലായതിനു പിന്നാലെയാണ് പുതിയ ആരോപണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.