കോയമ്പത്തൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രമുഖ നേതാക്കള്‍ക്ക് പരാജയം. ഡി.എം.ഡി.കെ പ്രസിഡന്‍റ് വിജയ്കാന്ത്, പാട്ടാളി മക്കള്‍ കക്ഷിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഡോ. അന്‍പുമണി രാമദാസ്, വിടുതലൈ ശിറുതൈകള്‍ കക്ഷി പ്രസിഡന്‍റ് തിരുമാവളവന്‍, സമത്വ മക്കള്‍ കക്ഷി പ്രസിഡന്‍റും തമിഴ് നടനുമായ ശരത്കുമാര്‍, തമിഴ്നാട് ബി.ജെ.പി പ്രസിഡന്‍റ് തമിഴിസൈ സൗന്ദരരാജന്‍, മക്കള്‍ ഡി.എം.ഡി.കെ നേതാവ് ചന്ദ്രകുമാര്‍, മനിതനേയ മക്കള്‍ കക്ഷി പ്രസിഡന്‍റ് എം.എച്ച്. ജവഹറുല്ല, വ്യവസായ തൊഴിലാളര്‍ കക്ഷി പ്രസിഡന്‍റ് പൊന്‍കുമാര്‍, സംസ്ഥാന മന്ത്രിമാരായ വൈദ്യലിംഗം, വളര്‍മതി, ഗോകുല്‍ ഇന്ദിര, നാം തമിഴര്‍ കക്ഷി പ്രസിഡന്‍റ് സീമാന്‍, സമൂഹ സമത്വ പടൈ പ്രസിഡന്‍റ് ശിവകാമി, ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ, സംസ്ഥാന വൈസ് പ്രസിഡന്‍റ് വാനതി ശ്രീനിവാസന്‍, അണ്ണാ ഡി.എം.കെ നേതാക്കളായ പന്‍രുട്ടി രാമചന്ദ്രന്‍, ആര്‍. വിശ്വനാഥന്‍, പരിതി ഇളംവഴുതി, പൊന്നയ്യന്‍, ദളവായ്സുന്ദരം, പാട്ടാളി മക്കള്‍ കക്ഷി നേതാവ് ജെ. ഗുരു, കോണ്‍ഗ്രസിലെ കരാട്ടേ ത്യാഗരാജന്‍ തുടങ്ങിയവര്‍ തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.