പൊലീസിന് ഭീഷണി; സാക്ഷി മഹാരാജിനെതിരെ കേസ്

മെയിന്‍പുരി (ഉത്തര്‍പ്രദേശ്): വിദ്വേഷപ്രസംഗത്തിനും പൊലീസിനുനേരെ വധഭീഷണി ഉയര്‍ത്തിയതിനും വിവാദ ബി.ജെ.പി എം.പി സാക്ഷി മഹാരാജിനെതിരെ കേസ്. ബിച്ച്വാ പൊലീസില്‍ ലഭിച്ച പരാതിയില്‍ ഇദ്ദേഹത്തിനു പുറമെ മുന്‍ ലെജിസ്ളേറ്റിവ് കൗണ്‍സില്‍ അംഗം രാം നരേഷ് അഗ്നിഹോത്രിക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംസ്ഥാന ബി.ജെ.പി നേതാക്കളിലൊരാളായ മൈദാന്‍ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഫര്‍ദ്പുര്‍ ക്രോസിങ്ങില്‍ നടന്ന യോഗത്തിലാണ് സാക്ഷി മഹാരാജും അഗ്നിഹോത്രിയുമുള്‍പ്പെടെയുള്ളവര്‍ സംസ്ഥാനസര്‍ക്കാറിനും പൊലീസിനുമെതിരെ രൂക്ഷവിമര്‍ശം അഴിച്ചുവിട്ടത്. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ പൊലീസുകാര്‍ക്കെതിരെ പ്രതികാര നടപടികളുണ്ടാവുമെന്നും ഇനി ഫര്‍ദ്പുരില്‍ കടന്നാല്‍ പൊലീസുകാരെ കൊന്നുകളയുമെന്നുമായിരുന്നു ഭീഷണി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.