മുംബൈ: 9,000 കോടി രൂപയുടെ കടബാധ്യത തീര്‍ക്കാതെ മദ്യരാജാവ് വിജയ് മല്യ രാജ്യം വിട്ടതിന് കേന്ദ്രസര്‍ക്കാറില്‍നിന്ന് മറുപടി ആവശ്യപ്പെട്ട് ഭരണകക്ഷിയായ ശിവസേനയുടെ മുഖപത്രം ‘സാമ്ന’. കേന്ദ്രത്തിലെ മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന മുഖപ്രസംഗത്തില്‍ സാമ്പത്തിക ഭീകരനെന്നാണ് വിജയ് മല്യയെ ‘സാമ്ന വിശേഷിപ്പിച്ചത്.
മല്യ നാടുവിടുമെന്ന് കുഞ്ഞുങ്ങള്‍ക്കു പോലും മനസ്സിലാകുമെന്നിരിക്കെ കേന്ദ്ര സര്‍ക്കാര്‍ അത് മുന്‍കൂട്ടികാണാഞ്ഞത് കൗതുകമുണര്‍ത്തുന്നു എന്നു പറഞ്ഞ സാമ്ന ലളിത് മോദി നാടുവിട്ടപ്പോള്‍ നിലവിളിച്ചവര്‍ മല്യയുടെ മുങ്ങലിന് മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു. 9,000 കോടി രൂപ ജനങ്ങളുടെതാണ്. അത് ധൂര്‍ത്തടിച്ചവന്‍ സാമ്പത്തിക ഭീകരനാണ്. ദാവൂദ് ഇബ്രാഹിമിനെ പിടിച്ചുകൊണ്ടുവരുമെന്ന് പ്രതിജ്ഞ ചെയ്തവര്‍ക്ക് ‘വൈറ്റ് കോളര്‍’ സാമ്പത്തിക ഭീകരരുടെ അടുത്തേക്കുപോലും കൈയത്തെുന്നില്ല. അതാണു നമ്മുടെ നിയമവ്യവസ്ഥ എന്നും പത്രം പരിഹസിച്ചു. മല്യ നാടുവിട്ടെന്ന് സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ചത് അഭിമാനത്തോടെയാണെന്നും സാമ്ന കുറ്റപ്പെടുത്തി.
വീടും പാടവും ഈടുവെച്ച് കടമെടുത്ത കര്‍ഷകര്‍ തിരിച്ചടക്കാനാകാതെ ആത്മഹത്യ ചെയ്യുമ്പോള്‍ മല്യയെപ്പോലുള്ളവരോട് സര്‍ക്കാര്‍ കരുണകാട്ടുന്നു. മല്യക്കും ലളിത് മോദിക്കും എതിരെ നിയമം വേണ്ടവിധം ഉപയോഗിക്കുന്നില്ളെന്നും സാമ്ന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.