ഫ്ലിപ്കാര്‍ട്ടിനെ ആമസോണ്‍ മറികടന്നു


ബംഗളൂരു: വെബ്സൈറ്റ് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഫ്ളിപ്കാര്‍ട്ടിനെ ആമസോണ്‍ ഇന്ത്യ മറികടന്നു. ഡെസ്ക്ടോപ്, മൊബൈല്‍ വേര്‍ഷനുകളില്‍ ആമസോണാണ് മുന്നിലെന്ന് വെബ് ട്രാഫിക് വിശകലനം ചെയ്യുന്ന സിമിലര്‍ വെബ് കമ്പനിയുടെ കണക്ക് പുറത്തുവിട്ട കൊട്ടക് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ഇക്വിറ്റി അറിയിച്ചു. പ്രതിമാസം ശരാശരി 33 മുതല്‍ 62 ശതമാനം വരെ കൂടുതല്‍ ട്രാഫിക് ആമസോണിന് ലഭിച്ചു. ആമസോണിന് പ്രതിമാസം ശരാശരി 18 കോടി യൂസര്‍ വിസിറ്റാണുള്ളത്. ഫ്ളിപ്കാര്‍ട്ടിനാകട്ടെ 12 കോടിയും.

ഫ്ളിപ്കാര്‍ട്ട് സി.ഇ.ഒ 32 കോടിയുടെ വീട് സ്വന്തമാക്കി
ബംഗളൂരു: ഫ്ളിപ്കാര്‍ട്ട് സഹസ്ഥാപകനും സി.ഇ.ഒയുമായ ബിന്നി ബെന്‍സാല്‍ ബംഗളൂരുവില്‍ 32 കോടി രൂപയുടെ വീട് സ്വന്തമാക്കി. കോറമംഗലയില്‍ 10,000 ചതുരശ്രഅടി വിസ്തീര്‍ണമുള്ള വസ്തുവും 32കാരനായ ബിന്നി വാങ്ങിയിട്ടുണ്ട്. ഒമ്പതുവര്‍ഷം മുമ്പ് ഇതേസ്ഥലത്തുനിന്നുതന്നെയാണ് ബിന്നി ഫ്ളിപ്കാര്‍ട്ടിന് തുടക്കമിട്ടത്. ബംഗളൂരുവില്‍ അടുത്തകാലത്ത് ഏറ്റവും വില കൂടിയ വീടുകച്ചവടമാണിതെന്നാണ് വിലയിരുത്തല്‍. ഇന്‍ഫോസിസ് സഹസ്ഥാപകരായ നന്ദന്‍ നികലേനി, ക്രിസ് ഗോപാലകൃഷ്ണന്‍ എന്നിവരാണ് ബിന്നിയുടെ അയല്‍വാസികള്‍.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.