ന്യൂഡല്‍ഹി: വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വകലാശാലകളുമായി കൈകോര്‍ത്ത് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി യു.ജി.സി ചട്ടങ്ങളില്‍ ഭേദഗതി. എ ഗ്രേഡ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇതുവഴി സാങ്കേതിക വിഷയങ്ങളില്‍ അല്ലാതെയുള്ള ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്ന് പദ്ധതി തയാറാക്കാനാവും. ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ ഒരു സെമസ്റ്ററും ബിരുദത്തിന് രണ്ട് സെമസ്റ്ററും വിദേശ പഠനം സാധ്യമാവുന്ന രീതിയിലാണ് കോഴ്സുകള്‍. ഇതിനായുള്ള അപേക്ഷാരീതികളും ലഘൂകരിച്ചിട്ടുണ്ട്. യു.ജി.സി അംഗീകാരമുള്ള സര്‍വകലാശാലകള്‍ക്കും സ്ഥാപനങ്ങള്‍ക്കും 60 ദിവസംകൊണ്ട് വിദേശ സമ്പര്‍ക്ക കോഴ്സുകള്‍ക്ക് അനുമതി ലഭിക്കും. വിദ്യാര്‍ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ സര്‍വകലാശാലകളുടെതുതന്നെ ആയിരിക്കും. എന്നാല്‍, വിദേശ വിദ്യാ സ്ഥാപനത്തിലെ പഠനകാര്യം പ്രത്യേകമായി പ്രതിപാദിക്കും. ഇരു സ്ഥാപനങ്ങളുടെയും സംയുക്ത സാക്ഷ്യപത്രവും നല്‍കും. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങളും പുറംലോകവുമായി കൂടുതല്‍ സമ്പര്‍ക്കവും ലഭിക്കാന്‍ പുതിയ സംവിധാനം ഉപകരിക്കുമെന്ന് മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.