രാജസ്ഥാനില്‍ കാലിക്കച്ചവടക്കാരെ നഗ്നരാക്കി മര്‍ദിച്ചു

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ചിറ്റോര്‍ഗഢില്‍ 50ഓളം കാലികളുമായി പോയ ട്രക് തടഞ്ഞ് കച്ചവടക്കാരെ ആക്രമിച്ചു. ഗോരക്ഷാ സമിതി പ്രവര്‍ത്തകരാണ് സാമൂഹികമാധ്യമങ്ങളിലൂടെ അക്രമദൃശ്യം പുറത്തുവിട്ടത്. കാലികളെ അഴിച്ചുവിട്ട് ട്രക്കിന് തീയിട്ടശേഷമാണ് വാഹനത്തിലുണ്ടായിരുന്ന നാലുപേരെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്.
മാസങ്ങളോളം വേദന അനുഭവിക്കുമെന്നും ഇനി അവര്‍ കാലിക്കച്ചവടം ചെയ്യാന്‍ ധൈര്യം കാണിക്കില്ളെന്നും അക്രമികള്‍ മുന്നറിയിപ്പും നല്‍കി.
അക്രമികളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടും കേസെടുത്തിട്ടില്ല. എന്നാല്‍, അക്രമത്തിനിരയായ നാലുപേര്‍ക്കുമെതിരെ മൃഗങ്ങളോട് ക്രൂരത കാണിച്ച കുറ്റത്തിന് കേസെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.