ന്യൂഡല്‍ഹി: മുന്‍ കരസേന മേധാവിയും ഗവര്‍ണറുമായിരുന്ന ജനറല്‍ കെ.വി. കൃഷ്ണറാവു (93) അന്തരിച്ചു. ഡല്‍ഹി കന്‍േറാണ്‍മെന്‍റ് ആര്‍മി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. രണ്ടാം ലോകയുദ്ധ കാലത്ത് സൈനിക സേവനം ആരംഭിച്ച റാവു തീവ്രവാദ പ്രവര്‍ത്തനം ശക്തമായപ്പോള്‍ രണ്ടുതവണ കശ്മീര്‍ ഗവര്‍ണറായിരുന്നു. 1989-90 കാലഘട്ടത്തില്‍ ഏതാനും മാസം ഗവര്‍ണറായ അദ്ദേഹത്തെ ഭീകരവാദം രൂക്ഷമായതിനെ തുടര്‍ന്ന് 1993 മാര്‍ച്ചില്‍ നരസിംഹറാവു സര്‍ക്കാര്‍ വീണ്ടും നിയമിക്കുകയായിരുന്നു.
1947-48ല്‍ ഇന്തോ-പാക് യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തു. നാഷനല്‍ ഡിഫന്‍സ് അക്കാദമി ഇന്‍സ്ട്രക്ടറായും നാഗാലാന്‍ഡ്, മണിപ്പൂര്‍, ത്രിപുര, മിസോറം സംസ്ഥാനങ്ങളില്‍ ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.