ആര്‍.എസ്.എസ് ഓഫിസിലേക്ക് മാര്‍ച്ച്; വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം


ന്യൂഡല്‍ഹി: രോഹിത് വെമുലയുടെ ജന്മദിനത്തില്‍ ആര്‍.എസ്.എസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ക്ക് പൊലീസിന്‍െറയും ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെയും മര്‍ദനം. മലയാളി മാധ്യമപ്രവര്‍ത്തകനു നേരെയും അക്രമം. ജോയന്‍റ് ആക്ഷന്‍ കൗണ്‍സില്‍ ഡല്‍ഹി ഘടകത്തിന്‍െറ ആഭിമുഖ്യത്തിലാണ് അംബേദ്കര്‍ ഭവനില്‍നിന്ന് ജന്‍ഡേവാലനിലെ സംഘ് കാര്യാലയമായ കേശബ്കുഞ്ജിലേക്ക് മാര്‍ച്ച് നടത്തിയത്. പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തിച്ചാര്‍ജ് ആരംഭിക്കുകയായിരുന്നു. പൊലീസിന്‍െറ മുന്നില്‍വെച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകരും വിദ്യാര്‍ഥികളെ ആക്രമിച്ചു. ലാത്തിച്ചാര്‍ജ് പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.  മാതൃഭൂമി ന്യൂസ് കാമറാമാന്‍ ജിജി പിള്ളയെ മര്‍ദിച്ച പൊലീസ് കാമറ നിലത്തിട്ടു തകര്‍ക്കാനും ശ്രമിച്ചു. ജിജി പിള്ളയെ ഡല്‍ഹി പൊലീസ് സംഘം മര്‍ദിച്ച സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം പ്രതിഷേധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.