ഇന്ത്യന്‍ പതാക ഉയര്‍ത്തിയ കോഹ് ലി ആരാധകന് പത്തുവര്‍ഷം തടവ്

ലാഹോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയോടുള്ള ആരാധനമൂത്ത് ഇന്ത്യയുടെ റിപ്പബ്ളിക് ദിനത്തില്‍ ഇന്ത്യന്‍ ദേശീയപതാക വീടിനുമുകളില്‍ ഉയര്‍ത്തിയ പാകിസ്താനിലെ ആരാധകനെതിരെ ട്വന്‍റി20 ശൈലിയില്‍ അതിവേഗ ശിക്ഷാവിധി. പാക് പഞ്ചാബിലെ ഒകാറ ജില്ലയിലെ ഉമര്‍ ദ്രാസ് എന്ന ചെറുപ്പക്കാരനെയാണ് പത്തുവര്‍ഷം തടവിന് ശിക്ഷിച്ചത്.   ഈമാസം 26നാണ് ഉമര്‍ അറസ്റ്റിലായത്. അന്ന് ആസ്ട്രേലിയക്കെതിരായ ട്വന്‍റ20 മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്‍െറ വിജയശില്‍പിയായ കോഹ്ലി 90 റണ്‍സ് നേടിയിരുന്നു.
ഈ ആവേശത്തിലാണ് വീടിനുമുകളില്‍ ഉമര്‍ ഇന്ത്യന്‍ ദേശീയപതാക പാറിച്ചത്. പരാതിയത്തെുടര്‍ന്ന് പൊലീസ് റെയ്ഡ് നടത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാകിസ്താന്‍ പീനല്‍ കോഡിലെ 123-എയും 16ഉം വകുപ്പ് പ്രകാരമാണ് പ്രധാനമായും കേസെടുത്ത്. രാജ്യത്തിന്‍െറ പരമാധികാരത്തെ കളങ്കപ്പെടുത്തിയതിനാണ് 123-എ വകുപ്പ് ചുമത്തിയത്.
കോഹ്ലിയോടുള്ള ഇഷ്ടംകൊണ്ടാണ് ഇന്ത്യന്‍ പതാക ഉയര്‍ത്തിയതെന്ന് ഉമര്‍ കോടതിയില്‍ ബോധിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും ജഡ്ജി ജയിലിലേക്കയക്കുകയായിരുന്നു. പതാക ഉയര്‍ത്തിയത് കുറ്റമാണെന്ന് അറിയില്ലായിരുന്നെന്നാണ് തയ്യല്‍ജോലിക്കാരനായ ഉമറിന്‍െറ പക്ഷം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.