പ്രശ്നക്കാരായ വിമാനയാത്രക്കാരെ വിലങ്ങുവെക്കാന്‍ അനുവാദം

ന്യൂഡല്‍ഹി: യാത്രക്കിടെ പ്രശ്നമുണ്ടാക്കുന്ന വിമാന യാത്രക്കാരെ വിലങ്ങുവെക്കാന്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്‍െറ നിര്‍ദേശം. അനിയന്ത്രിതമായി പെരുമാറുന്ന യാത്രക്കാരനെ പ്ളാസ്റ്റിക് വിലങ്ങുവെക്കാനും വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നതുവരെ സീറ്റില്‍ പിടിച്ചിരുത്താനുമാണ് വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. യാത്രക്കാരുമായി സംസാരിച്ച് പ്രശ്നം തീര്‍ക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍  വിമാന ജീവനക്കാര്‍ക്ക് ഇത്തരം പരിഹാരമാര്‍ഗം  തേടാമെന്ന് ഡയറക്ടറേറ്റ് ജനറല്‍ വ്യക്തമാക്കി.

ഇന്‍ഡിഗോ പോലുള്ള  കമ്പനികള്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള നടപടിയെടുക്കുന്നുണ്ട്. അപൂര്‍വ സാഹചര്യങ്ങളില്‍ അവസാന ശ്രമമെന്ന നിലക്കേ ഇത്തരം നടപടിയെടുക്കാവൂ എന്ന് നിര്‍ദേശത്തിലുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷിതത്വം മാത്രമായിരിക്കണം ഇതിന്‍െറ താല്‍പര്യം. യാത്രക്കാരുടെ അച്ചടക്കമില്ലായ്മമൂലം വിമാനം താമസിക്കുന്ന സംഭവങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് ഡയറക്ടറേറ്റ് ജനറല്‍ ഇത്തരമൊരു മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.