കോയമ്പത്തൂര്‍: മലയാളി വിദ്യാര്‍ഥിയെ റാഗ് ചെയ്ത കേസില്‍ അഞ്ച് പ്രതികള്‍ക്ക് ഒരു വര്‍ഷത്തെ തടവിനും 1000 രൂപ വീതം പിഴയടക്കാനും വിധിച്ച് കോയമ്പത്തൂര്‍ മഹിളാ കോടതി ഉത്തരവിട്ടു. കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാഫി (18), കണ്ണൂര്‍ അനീസ് (18), വെല്ലൂര്‍ സ്വദേശികളായ നന്ദകുമാര്‍ (18), മോഹന്‍ (18), ഹോസ്റ്റല്‍ വാര്‍ഡന്‍ ശങ്കര്‍ (52) എന്നിവര്‍ക്കാണ് ശിക്ഷ. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയ ഹോസ്റ്റല്‍ വാര്‍ഡന് ഒരു വര്‍ഷത്തെ തടവും 5,000 രൂപ പിഴയുമാണ് ശിക്ഷ. 2008 സെപ്റ്റംബറില്‍ കോയമ്പത്തൂര്‍ സൂലൂര്‍ സങ്കോതിപാളയത്തിലെ സ്വകാര്യ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒന്നാം വര്‍ഷ ഡിപ്ളോമ വിദ്യാര്‍ഥി വയനാട് സ്വദേശി സഞ്ജയ് ആണ് റാഗിങ്ങിനിരയായത്. ഹോസ്റ്റലിലെ കുളിമുറിയില്‍ നാലംഗ വിദ്യാര്‍ഥിസംഘം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് നാല് വിദ്യാര്‍ഥികളെയും സസ്പെന്‍ഡ് ചെയ്തു. ഇവര്‍ ക്ഷമ പറഞ്ഞതിനാല്‍ നടപടി പിന്‍വലിച്ചു. ഇതിനുശേഷം വീണ്ടും പ്രതികള്‍ സഞ്ജയിനെ ശരീരമാസകലം ബ്ളേഡ് കൊണ്ട് കീറി പരിക്കേല്‍പ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ അയ്യപ്പന്‍ (50), മാനേജര്‍ അനില്‍കുമാര്‍ (42) എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. ഇവരെ വെറുതെ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.