ബെസ്റ്റ് ബേക്കറി കേസ്: പബ്ളിക് പ്രോസിക്യൂട്ടറുടെ പുനര്‍നിയമനം റദ്ദാക്കി

ന്യൂഡല്‍ഹി: വിവാദ ബെസ്റ്റ് ബേക്കറി കേസില്‍ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശത്തിനിരയായ പബ്ളിക് പ്രോസിക്യൂട്ടറെ വീണ്ടും അതേ പോസ്റ്റില്‍ നിയമിച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി.
പ്രതിഭാഗം അഭിഭാഷകരെപോലെ ബെസ്റ്റ് ബേക്കറി കേസ് മുന്നോട്ടുകൊണ്ടുപോയി എന്ന വിമര്‍ശം കേട്ട ആര്‍.എന്‍. പാണ്ഡ്യയുടെ നിയമനമാണ് ജസ്റ്റിസുമാരായ വി. ഗോപാല്‍ ഗൗഡ, യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് റദ്ദാക്കിയത്.
2002ലെ ഗുജറാത്ത് കലാപത്തില്‍ 14 പേരെ ചുട്ടുകൊന്ന ബെസ്റ്റ് ബേക്കറി സംഭവത്തില്‍ പാണ്ഡ്യയായിരുന്നു പബ്ളിക് പ്രോസിക്യൂട്ടര്‍.
പാണ്ഡ്യയുടെ വാദത്തിനൊടുവില്‍ വിചാരണക്കോടതി 21 പ്രതികളെയും വെറുതെവിട്ടു. തുടര്‍ന്ന് 2004ല്‍ പുനര്‍വിചാരണക്ക് ഉത്തരവിട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിപ്രസ്താവത്തിലാണ് പാണ്ഡ്യ പ്രതിഭാഗം അഭിഭാഷകരെപോലെ പെരുമാറി എന്നതടക്കമുള്ള അതീവ ഗുരുതരമായ വിമര്‍ശമുന്നയിച്ചത്.
എന്നാല്‍, പതിറ്റാണ്ടിനുശേഷം 2015 മേയില്‍ പാണ്ഡ്യയെ വീണ്ടും പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ച് ഗുജറാത്ത് സര്‍ക്കാര്‍ വിജ്ഞാപനമിറക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.