ചെന്നൈ: സേലത്തിനടുത്ത് കടലൂരിൽ നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് എട്ട് വിദ്യാർഥികൾ മരിച്ചു. സേലം എം.ഐ.ടി പോളിടെക്നികിലെ വിദ്യാർഥികളാണ് മരിച്ചത്. കടലൂർ ജില്ലയിലെ വാനമ്മദേവിക്ക് സമീപമാണ് അപകടം. പൊങ്കല്‍ ആഘോഷത്തിനായി സി.എന്‍ പാളയത്തെ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്.
അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണംവിട്ട് റോഡിന് സമീപത്തെ മരത്തില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിൽ ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.