ജെല്ലിക്കെട്ടിന് പിന്തുണയുമായി നടൻ ധനുഷ്

ചെന്നൈ: ജെല്ലിക്കെട്ടിന് പിന്തുണയുമായി നടൻ ധനുഷ് രംഗത്ത്. ട്വിറ്ററിലൂടെയാണ് ധനുഷ് പിന്തുണ അറിയിച്ചത്. ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നുവെന്നാണ് താരത്തിന്‍റെ ട്വീറ്റ്. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഇതുവരെ ഒരഭിപ്രായവും പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ധനുഷ് വ്യക്തമാക്കി.

ജെല്ലിക്കെട്ടിനെ വിമർശിക്കുന്ന മൃഗ സംരക്ഷണ സംഘടനയായ പേട്ടയുമായി തനിക്ക് ബന്ധമില്ലെന്നും താൻ അതിന്‍റെ ബ്രാൻഡ് അംബാസഡർ അല്ലെന്നും ധനുഷ് ട്വീറ്ററിൽ വ്യക്തമാക്കുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.