ഭുവനേശ്വര്‍: നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ പാകിസ്താന്‍ നയത്തെ വിമര്‍ശിച്ച് സി.പി.എം. അയല്‍രാജ്യവുമായി വിദേശരാജ്യങ്ങളിലാണ് കേന്ദ്രം ചര്‍ച്ച നടത്തുന്നതെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. ഇന്ത്യയിലോ പാകിസ്താനിലോ ചര്‍ച്ച നടത്തുന്നതിനുപകരം വേദി വിദേശരാജ്യങ്ങളിലേക്ക് മാറ്റുകയാണ്. ഇരുരാജ്യങ്ങളും തമ്മിലെ തര്‍ക്കങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ദീര്‍ഘകാലമായി ഇന്ത്യയുടെ നിലപാട്. ഇതിന് വിരുദ്ധമായാണ് വിദേശമണ്ണില്‍ ചര്‍ച്ചക്ക് വേദിയൊരുക്കുന്നതെന്ന് യെച്ചൂരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചര്‍ച്ച അടിക്കടി റദ്ദാക്കുന്നതും മാറ്റിവെക്കുന്നതും അപകടകരമായ പ്രവണതയാണ്. തര്‍ക്കത്തില്‍ മൂന്നാംകക്ഷിയെ ഇടപെടാന്‍ അനുവദിക്കരുത്. ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണം.
നരേന്ദ്ര മോദിയുടേത് ‘വി.ഐ.പി നയതന്ത്ര’മാണെന്ന് അദ്ദേഹം പരിഹസിച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ കണ്ടുമുട്ടാന്‍ അവസരമൊരുക്കണം. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരും വിദേശകാര്യമന്ത്രിമാരും വിദേശകാര്യ സെക്രട്ടറിമാരും കണ്ടുമുട്ടി ചര്‍ച്ച നടത്തുന്നതില്‍ കാര്യമില്ല. അതിര്‍ത്തിക്ക് ഇരുപുറവുമുള്ള ജനങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ കഴിയണം. ഇന്തോ-പാക് വിഷയത്തെ മോദി രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.