അധഃസ്ഥിതര്‍ക്ക് സംവരണം നിഷേധിക്കരുത് –സുപ്രീംകോടതി

ന്യൂഡല്‍ഹി: സാങ്കേതിക തടസ്സവാദങ്ങള്‍ നിരത്തി അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് സംവരണം നിഷേധിക്കരുതെന്ന് സുപ്രീംകോടതി. ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ വൈകിയതിന്‍െറ പേരില്‍ ഒ.ബി.സിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നിഷേധിച്ച ഡല്‍ഹി ഹൈകോടതി ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ചിന്‍െറ വിധി.

പൊതു ഉദ്യോഗങ്ങളിലെ അസമത്വം ഇല്ലാതാക്കാനാണ് പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനില്‍ക്കുന്ന മറ്റു വിഭാഗങ്ങളില്‍പെടുന്നവര്‍ക്കും സംവരണം നല്‍കുന്നതെന്ന് സുപ്രീംകോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തല്‍ നേരിടുന്ന ദുര്‍ബലവിഭാഗങ്ങളുടെ സംവരണം നിഷേധിക്കാന്‍ അവകാശമില്ളെന്നും കോടതി ഓര്‍മിപ്പിച്ചു. അവസാന തീയതിക്കുമുമ്പ് ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിന്‍െറ പേരില്‍മാത്രം പട്ടികജാതി-വര്‍ഗ ഉദ്യോഗാര്‍ഥികളുടെ അപേക്ഷ തള്ളരുതെന്ന് മുമ്പ് ഒരു വിധിയില്‍ ഹൈകോടതി വ്യക്തമാക്കിയതാണെന്ന് സുപ്രീംകോടതി പറഞ്ഞു.

ഡല്‍ഹി സര്‍ക്കാറിനുകീഴിലെ ആരോഗ്യവകുപ്പ് 2008ല്‍ സ്റ്റാഫ് നഴ്സുമാരെ നിയമിച്ചപ്പോള്‍ ജാതിസര്‍ട്ടിഫിക്കറ്റ് നിശ്ചിത തീയതിക്കകം ഹാജരാക്കിയില്ളെന്നു പറഞ്ഞ് ഒ.ബി.സി വിഭാഗത്തില്‍പെട്ട ചില ഉദ്യോഗാര്‍ഥികള്‍ക്കും നിയമനം നിഷേധിച്ചിരുന്നു. നിയമനനിഷേധം ചോദ്യംചെയ്ത് ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയില്‍ തീരുമാനം പുനഃപരിശോധിക്കാന്‍ ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വിസസ് സെലക്ഷന്‍ ബോര്‍ഡിനോട് ഡല്‍ഹി ഹെകോടതിയുടെ സിംഗ്ള്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉദ്യോഗാര്‍ഥികള്‍ക്കെതിരെ വിധി പ്രസ്താവിച്ചു. ഇതത്തേുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ച് വിധി ചോദ്യംചെയ്ത് ഒ.ബി.സി വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയിലത്തെിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.