കുടിവെള്ളപ്രശ്നം: ഡൽഹി സർക്കാറിന് സുപ്രീംകോടതിയുടെ വിമർശം

ന്യൂഡൽഹി: ഹരിയാനയിലെ ജാട്ട് പ്രക്ഷോഭം കാരണം കുടിവെള്ളം മുടങ്ങിയതിന് സുപ്രീംകോടതിയെ സമീപിച്ച ഡൽഹി സർക്കാറിന് പരമോന്നത കോടതിയുടെ വിമർശം. കോടതിയെ സമീപിക്കുന്നതിന് പകരം കുടിവെള്ളപ്രശ്നം പരിഹരിക്കാൻ ശ്രമിക്കൂ എന്ന് ഡൽഹി സർക്കാറിനോട് കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂർ ആണ് നിർദേശം നൽകിയത്. അതേസമയം, ഡൽഹിയിലേക്കുള്ള ജലവിതരണത്തിൻെറ കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹരിയാനയോട് സുപ്രീംകോടതി നിർദേശിച്ചു.

ഡൽഹിയിലെ കുടിവെള്ളം മുടങ്ങിയത് അടിയന്തര പ്രശ്നമാണെന്ന് കോടതി വ്യക്തമാക്കി. അത് പരിഹരിക്കാൻ നോക്കാതെ മന്ത്രി (കപിൽ മിശ്ര) കോടതിയിൽ വന്ന് ഇരിക്കുകയാണ്. ഹരിയാന സർക്കാറുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാതെ കോടതിയിൽ വന്നിരിക്കുന്നത് എളുപ്പമാണ്. ഇത് ഡൽഹി-ഹരിയാന  സർക്കാറുകൾ തമ്മിലുള്ള ഭരണപ്രശ്നമാണ്. ഹരിയാന സർക്കാറിൻെറ സഹായം തേടി ഡൽഹിയിൽ കുടിവെള്ളം എത്തിക്കൂ -സുപ്രീംകോടതി നിർദേശിച്ചു. 

ഡൽഹിയിലേക്കുള്ള ജലം എത്തിക്കുന്ന മുനാക് കനാൽ ജാട്ട് സമരക്കാർ കൈയേറിയതിനെ തുടർന്നാണ് ഡൽഹിയിൽ കുടിവെള്ളക്ഷാമമുണ്ടായത്. കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെടണമെന്നായിരുന്നു ഡൽഹി സർക്കാറിൻെറ അപേക്ഷ. ഡൽഹി സർക്കാറിനുവേണ്ടി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ ഹാജരായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.