വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സംശയം

ചെന്നൈ: ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്ളയറിലേക്ക് പറക്കുന്നതിനിടെ 29 പേരുമായി കാണാതായ എ.എന്‍ 32 വ്യോമസേനാ വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കണ്ടത്തെിയതായി സൂചന. ഇന്ത്യന്‍ ജിയളോജിക്കല്‍ സര്‍വേയുടെ നിരീക്ഷണ കപ്പലായ സമുദ്ര രത്നാകറില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തകര്‍ന്ന വിമാനത്തിന്‍േറതാകാമെന്നാണ് സംശയം. ചെന്നൈ തീരത്തുനിന്ന് 270 കിലോമീറ്റര്‍ ദൂരത്തില്‍ 3.5 കിലോമീറ്റര്‍ ആഴത്തിലാണ് പതിനാലോളം വിമാനാവശിഷ്ടങ്ങള്‍ എന്ന് തോന്നിക്കുന്നവ ഒഴുകിനടക്കുന്നത് ശ്രദ്ധയില്‍പെട്ടതെന്ന് ജിയളോജിക്കല്‍ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എസ്. രാജു പറഞ്ഞു.

മണിക്കൂറില്‍ ഏഴു കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ശേഷിയുള്ള കപ്പല്‍, അവശിഷ്ടങ്ങള്‍ കണ്ടത്തെിയ സമുദ്രാന്തര്‍ ഭാഗം കടന്നുപോയിരുന്നു. സമുദ്രാന്തര്‍ ഭാഗങ്ങളിലേക്ക് ശബ്ദതരംഗങ്ങള്‍ കടത്തിവിട്ട് ദൃശ്യങ്ങള്‍ ശേഖരിക്കുന്ന മള്‍ട്ടിബീം എക്കോസൗണ്ടര്‍ സംവിധാനത്തിലാണ് അവിശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ പതിഞ്ഞത്. അത്യന്താധുനിക നിരീക്ഷണ സംവിധാനങ്ങളുള്ള സമുദ്ര രത്നാകറില്‍ എട്ടംഗ വിദഗ്ധ സംഘമാണ് ആഴക്കടല്‍ നിരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.