ആര്‍ട്ട് ഓഫ് ലിവിങ്ങിന് ഹരിത  ട്രൈബ്യൂണലിന്‍െറ വിമര്‍ശം

ന്യൂഡല്‍ഹി: യമുനനദിക്കരയിലെ ലോക സാംസ്കാരിക മഹോത്സവവേദി കൈമാറി പരിശോധനക്ക് അനുവദിക്കാത്തതില്‍ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ രൂക്ഷവിമര്‍ശം.  ആരുടെ അധികാരമുപയോഗിച്ചാണ് ഫൗണ്ടേഷന്‍ വേദി പരിശോധിക്കുന്നതില്‍നിന്ന് ഉന്നതതലകമ്മിറ്റിയെ തടഞ്ഞതെന്ന് ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. കമ്മിറ്റി ഏപ്രില്‍ 15ന് പരിശോധനക്കത്തെിയപ്പോള്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നെന്ന് ഫൗണ്ടേഷന്‍ അഭിഭാഷകന്‍ മറുപടി നല്‍കി. മണ്ണ് ശേഖരിക്കാന്‍ മണ്ണുമാന്തിയന്ത്രവുമായാണ് കമ്മിറ്റി എത്തിയതെന്നും സ്ഥലം ഡല്‍ഹി ഡെവലപ്മെന്‍റ് അതോറിറ്റിക്ക് (ഡി.ഡി.എ) കൈമാറിയശേഷം വരാന്‍ തങ്ങള്‍ ആവശ്യപ്പെട്ടതായും അഭിഭാഷകന്‍ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.