ഇന്ത്യയിലത്തെിയ മുസ്ലിം ബ്രദര്‍ ഹുഡ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

ന്യൂഡല്‍ഹി: ഈജിപ്തിലെ  ഭരണകൂടം റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച മുസ്ലിം ബ്രദര്‍ ഹുഡ് പ്രവര്‍ത്തകനെ ഡല്‍ഹി കോടതി റിമാന്‍ഡ് ചെയ്ത് തിഹാര്‍ ജയിലിലേക്കയച്ചു. ഹുസ്സാം അബ്ദുല്‍ ഫത്താഹ് തൗഫീഖ് മുഹമ്മദ് എന്ന 49കാരനെയാണ് അഡീഷനല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേട്ട് ഈ മാസം  19 വരെ റിമാന്‍ഡ് ചെയ്തത്. ഹുസ്സാമിനെ ഈജിപ്തിലേക്ക് നാടുകടത്തുന്ന കാര്യം 19ന് കോടതി പരിഗണിക്കും. മാര്‍ച്ച് 24നാണ് ഹുസ്സാം  അറസ്റ്റിലായത്. പൊലീസ് സ്റ്റേഷന്‍ അഗ്നിക്കിരയാക്കിയെന്ന കുറ്റം ചുമത്തി ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട 528 പേരില്‍ ഒരാളാണ് ഹുസ്സാം. നേരത്തെ വധശിക്ഷ വിധിക്കപ്പെട്ട ഹുസ്സാം അടക്കമുള്ളവര്‍ക്ക്  ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിനെ തുടര്‍ന്നാണ് ശിക്ഷ ജീവപര്യന്തമായി മാറിയത്. ജാമ്യത്തിലിറങ്ങി ഖത്തറിലേക്ക് വന്നതായിരുന്നു. അവിടെനിന്നാണ് മുംബൈയിലേക്ക് വന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.