മോദിയുടെ മൗനം ബോധപൂര്‍വം –ഷൂരി

ന്യൂഡല്‍ഹി: അസഹിഷ്ണുത അടക്കം നിര്‍ണായകവിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബോധപൂര്‍വം മൗനംപാലിക്കുകയാണെന്ന് സംഘ്പരിവാര്‍ ബുദ്ധിജീവിയും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി. എല്ലാ വിഷയങ്ങളിലും പ്രധാനമന്ത്രിക്ക് പ്രതികരിക്കാന്‍ കഴിയില്ളെന്ന വാദം തള്ളിയ ഷൂരി, പ്രധാനമന്ത്രി ഹോമിയോപ്പതി ഡിപ്പാര്‍ട്മെന്‍റിന്‍െറ സെക്ഷന്‍ ഓഫിസറല്ളെന്ന് പരിഹസിച്ചു.
മോദി ഒരു വകുപ്പ് തലവനല്ളെന്നും പ്രധാനമന്ത്രിയാണെന്നും ഇന്ത്യാ ടുഡെ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷൂരി ഓര്‍മിപ്പിച്ചു. ധാര്‍മികമായ വഴി രാജ്യത്തിന് കാണിച്ചുകൊടുക്കേണ്ട ബാധ്യത പ്രധാനമന്ത്രിക്കുണ്ട്. ധാര്‍മിക നിലവാരം എത്ര വേണമെന്നും അദ്ദേഹമാണ് തീരുമാനിക്കേണ്ടത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്‍െറ ജന്മദിനത്തിനുപോലും ട്വീറ്റ് ചെയ്ത പ്രധാനമന്ത്രി നിര്‍ണായകവിഷയങ്ങളില്‍ മൗനംപാലിക്കുകയാണ്.
ദാദ്രിവിഷയത്തിലും ദലിത് കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടുകൊന്ന വിഷയത്തിലും അദ്ദേഹം മൗനംപാലിച്ചു. തന്‍െറ സഹപ്രവര്‍ത്തകരും മന്ത്രിമാരും ഈ വിഷയങ്ങളെ സജീവമാക്കി നിര്‍ത്തുമ്പോഴാണ് മോദിയുടെ മൗനം.
വളരെ ശക്തനായ നേതാവാണെങ്കില്‍ സ്വന്തം പാര്‍ട്ടി അംഗങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതിരിക്കില്ല എന്നും ഷൂരി കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.