ആയുധക്കടത്ത് പ്രതിക്ക് ഗാന്ധി പീസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം


മുംബൈ: 2006ലെ ഒൗറംഗാബാദ് ആയുധക്കടത്ത് കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് ഗാന്ധി പീസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം. അഫ്രോസ് ഖാന്‍ പത്താന്‍ എന്നയാളാണ് താനെ ജില്ലയിലെ തലോജ ജയിലില്‍ നടത്തിയ പരീക്ഷയില്‍ ഒന്നാമതത്തെിയത്. ഗാന്ധിയന്‍ മൂല്യങ്ങളിലും തത്വങ്ങളിലുമുള്ള അവബോധം പരിശോധിക്കുന്ന പരീക്ഷ ജയിലിലെ 83 പേര്‍ എഴുതിയിരുന്നു. ഇവരില്‍നിന്നാണ് അഫ്രോസ് ഒന്നാമതത്തെിയത്. ആകെ 80 മാര്‍ക്കില്‍ 71 മാര്‍ക്കും അഫ്രോസിന് ലഭിച്ചു. ഗാന്ധിയന്‍ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്ന മുംബൈ സര്‍വോദയ മണ്ഡല്‍ എന്ന സംഘടനയാണ് പരീക്ഷ നടത്തിയത്. ജയിലില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Tags:    
News Summary - 2006 Aurangabad Arms Haul Case Convict Tops Gandhi Peace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.