ലക്നോ: യു.പിലെ സഹാറൻപുരിൽ രണ്ട് സാമുദായങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിൽ ബി.ജെ.പി എം.പി രാഘവ് ലഖൻപാലിനെതിരെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. രാഘവ് ലഖൻപാലിനെ കൂടാതെ കണ്ടാലറിയാവുന്ന 12 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പ്രദേശത്ത് ക്രമസമാധാനം തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് കേസെടുത്തത്. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച പ്രദക്ഷിണം ഒരു വിഭാഗം തടഞ്ഞ സംഭവത്തിലാണ് പൊലീസ് നടപടി.
സഹാറൻപുർ എസ്.പിയുടെ ഒൗദ്യോഗിക വസതിയിലേക്ക് രാഘവ് ലഖൻപാലിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന സി.സിടിവി പ്രതിഷേധക്കാർ തകർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.