യു.പിയിൽ 48 മണിക്കുറിനിടെ 15 ഏറ്റുമുട്ടലുകൾ; ഒരാൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഉത്തർപ്രദേശിൽ കഴിഞ്ഞ 48 മണിക്കുറിനിടെ പൊലീസ്​ നടത്തിയത്​ 15 എറ്റുമുട്ടലുകൾ. ഇതിൽ ഒരാൾ കൊല്ലപ്പെട്ടുവെന്നും 24 കുറ്റവാളികളെ അറസ്​റ്റ്​ ചെയ്​തുവെന്നാണ്​ വിവരം. മുസാഫർനഗർ, ഗോരഖ്​പൂർ, ബുലാന്ദഷർ, ഷാമിലി, ഹാപുർ, മീറത്ത്​​, ഷരാൻപുർ, ബാഗപാട്ട്​, കാൻപുർ, ലഖ്​നോ എന്നിവടങ്ങളിലാണ്​ പൊലീസ്​ നടപടി ഉണ്ടായത്​. ക്രിമിനലുകളിൽ നിന്ന്​ ആയുധങ്ങൾ, പണം, ആഭരണങ്ങൾ, കാർ തുടങ്ങിയവ പിടിച്ചെടുത്തുവെന്ന്​ വിവരമുണ്ട്​.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇന്ദ്രപാലാണ്​ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്​. ഇയാൾക്കെതിരെ 33 കേസുകൾ നിലവിലുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു.യു.പി പൊലീസി​​​െൻറ ക്രിമിനൽ ലിസ്​റ്റിൽ ഉൾപ്പെട്ടവർക്ക്​ നേരെയാണ്​  നടപടി എടുത്തതെന്ന്​ പൊലീസ്​ ഡയറക്​ടർ ജനറൽ ഒ.പി സിങ്​ പറഞ്ഞു. ഇതിൽ പലരുടെയും തലക്ക്​ സർക്കാർ 15,000 രൂപ മുതൽ 50,000 രൂപ വ​െര വിലയിട്ടിരുന്നു. അത്യാവശ്യ ഘട്ടത്തിൽ മാത്രം ബലം​പ്രയോഗിച്ചാൽ മതിയെന്ന്​ പൊലീസിന്​ നിർദേശം നൽകിയിരുന്നതായും സിങ്​ പറഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടന്ന ഏറ്റുമുട്ടലുകൾ പലപ്പോഴും വിവാദമാകാറുണ്ട്​. ഇത്തരത്തിൽ നടന്ന പല ഏറ്റുമുട്ടലുകളും വ്യാജമാണെന്ന്​ ആരോപണമുണ്ടായിരുന്നു. ബി.ജെ.പി പ്രസിഡൻറ്​ അമിത്​ ഷാ ഉൾപ്പടെ പല നേതാക്കൾക്കെതിരെയും ഇത്തരം കേസുകളിൽ ആരോപണം നിലനിൽക്കുന്നുണ്ട്​.

Tags:    
News Summary - In UP, 15 encounters in 48 hours as Yogi cracks whip on law and order-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.