കാൺപൂർ: റെയിൽവേ പാളത്തിൽ 14 ഇഞ്ച് നീളമുള്ള വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഡൽഹി-ഹൗറ രാജധാനി എക്സ്പ്രസ്, ഇസ് ലാംപുർ-ഡൽഹി മഗദ എക്സ്പ്രസ് എന്നീ ട്രെയിനിലെ യാത്രക്കാരാണ് ലോകോപൈലറ്റിന്‍റെ അവസരോചിത ഇടപെടലിനെ തുടർന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. രാവിലെ ഏഴരയോടെ കാൺപൂർ സെക്ഷന് കീഴിലുള്ള ഭർത്തന സ്റ്റേഷനിലാണ് സംഭവം.
പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് മഗദ എക്സ്പ്രസിലെ ഡ്രൈവർ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. ഉടൻ തന്നെ പാളം തകർന്ന വിവരം ഗുണ്ട്ലയിലെ കൺട്രോൾ റൂമിൽ ലോകോപൈലറ്റ് അറിയിച്ചു. തുടർന്ന് ഈ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം താൽകാലിമായി നിർത്തിവെക്കുകയായിരുന്നു.
രാജധാനി എക്സ്പ്രസിനെ കൂടാതെ പാറ്റ്ന-ന്യൂഡൽഹി രാജധാനി എക്സ്പ്രസ്, കാൺപൂർ ശതാബ്ദി എന്നീ ട്രെയിനുകളാണ് വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടത്. രണ്ട് മണിക്കൂറിന് ശേഷം പാളത്തിലെ തകരാർ താൽകാലികമായി പരിഹരിച്ചു. ഈ സമയം സമാന്തര പാതയിലൂടെയാണ് ട്രെയിൻ സർവീസ് നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.