ബീഹാറിലെ അഭയകേന്ദ്രത്തിൽ 11 പെൺകുട്ടികൾ കൂടി കൊല്ലപ്പെട്ടിരിക്കാമെന്ന്​ സി.ബി.ഐ

പട്​ന: ബീഹാറിലെ അഭയകേന്ദ്രത്തിൽ 11 പെൺകുട്ടികൾ കൂടി കൊല്ലപ്പെട്ടിരിക്കാമെന്ന്​ സി.ബി.ഐ. സുപ്രീംകോടതിയിലാണ്​ കേന്ദ്ര അന്വേഷണ ഏജൻസി ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട്​ നൽകിയത്​. സമീപത്തെ ശ്​മശാനത്തിൽ നിന്ന്​ പെൺകുട്ടികളുടേതെന്ന്​ സംശയിക്കുന്ന എല്ലുകൾ കണ്ടെത്തിയതി​​​െൻറ പശ്​ചാത്തലത്തിലാണ്​ സി.ബി.ഐ പുതിയ റിപ്പോർട്ട്​ സമർപ്പിച്ചിരിക്കുന്നത്​.

കേസിലെ പ്രധാന പ്രതിയായ ബ്രജേഷ്​ താക്കൂറും കൂട്ടാളികളും ചേർന്ന്​ ഇവരെ കൊലപ്പെടുത്തിയിരിക്കാമെന്ന്​ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സി.ബി.ഐ വ്യക്​തമാക്കുന്നു. ബീഹാറിലെ മുസാഫർപൂരിൽ എൻ.ജി.ഒ നടത്തിയിരുന്ന അഭയകേന്ദ്രത്തിൽ​ നിരവധി പെൺകുട്ടികളാണ്​ ബലാൽസംഗത്തിനിരയായത്​​. ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസ്​ നടത്തിയ പഠനത്തെ തുടർന്നാണ്​ സംഭവം പുറത്തറിഞ്ഞത്​.

സംഭവം വൻ വിവാദമായതോടെ ​സംസ്ഥാന സർക്കാർ കേസ്​ സി.ബി.ഐക്ക്​ കൈമാറുകയായിരുന്നു. സി.ബി.ഐ നടത്തിയ അന്വേഷണത്തിലാണ്​ താക്കൂർ ഉൾപ്പടെയുള്ളവർ കുറ്റക്കാരാണെന്ന്​ കണ്ടെത്തിയത്​. 21 പേജുള്ള കുറ്റപത്രമാണ്​ സി.ബി.ഐ സമർപ്പിച്ചത്​.

Tags:    
News Summary - 11 other girls in Bihar shelter home may have been killed-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.