വടക്കേ ഇന്ത്യയിൽ ശൈത്യ തരംഗത്തിന് സാധ്യത, താപനില മൈനസ് നാലു ഡിഗ്രി ആയേക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: വടക്കേ ഇന്ത്യയിലെ താപനില ജനുവരിയിൽ ഇനിയും താഴുമെന്നും ഏറ്റും തണുത്ത സമയമായി ഇത് രേഖപ്പെടുത്തപ്പെടുമെന്നും വിദഗ്ധർ. അടുത്ത ആഴ്ച അന്തരീക്ഷ താപനില മൈനസ് നാല് ഡിഗ്രി സെൽഷ്യസാകുമെന്നാണ് വിദഗ്ധാഭിപ്രായം.

ശൈത്യ തരംഗത്തിന് സാധ്യതയുള്ളതിനാൽ ജനുവരി 14 മുതൽ 19 വരെയാണ് ഏറ്റവും തണുപ്പേറിയ ദിനങ്ങൾ. അതിൽ 16-18 ആണ് ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തുകയെന്ന് ലൈവ് വെതർ ഓഫ് ഇന്ത്യ ഫൗണ്ടർ നവ്ദീപ് ദാഹിയ പറഞ്ഞു.

ദേശീയ തലസ്ഥാനത്ത് നേരിയ മഴ പെയ്തതിനാൽ മഞ്ഞുമൂടിയ അവസ്ഥയിൽ നിന്ന് കുറച്ച് ദിവസത്തേക്ക് ആശ്വാസം ലഭിക്കുമെങ്കിലും, ശനിയാഴ്ച മുതൽ ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ തണുപ്പേറാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മൂന്ന് ദിവസത്തിനുള്ളിൽ ഫലത്തിൽ ചില മാറ്റങ്ങളുണ്ടാകാമെന്നും നവ്ദീപ് ദാഹിയ പറഞ്ഞു. 2023 ജനുവരി ചരിത്രത്തിലെ ഏറ്റവും തണുത്ത ദിനങ്ങളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഏതാനും ആഴ്‌ചകളായി വടക്കുപടിഞ്ഞാറൻ ഇന്ത്യ അതിശൈത്യത്തിന്റെ പിടിയിലാണ്. അതിൽ നിന്ന് താത്കാലികാശ്വാസം മാത്രമാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്.

വെള്ളിയാഴ്ച വരെ വടക്ക്-പടിഞ്ഞാറൻ സമതലങ്ങളിൽ കുറഞ്ഞ താപനിലയിൽ 2-4 ഡിഗ്രി സെൽഷ്യസ് വർധനവുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ അതിന് ശേഷം തലസ്ഥാനത്ത് മഞ്ഞുവീഴ്ചയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, വെസ്റ്റേൺ യുപി, നോർത്ത് രാജസ്ഥാൻ എന്നിവിടങ്ങളിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ ചാറ്റൽമഴയും നേരിയ മഴയും അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജമ്മു കശ്മീർ ഉൾപ്പെടെയുള്ള ഹിമാലയൻ സംസ്ഥാനങ്ങളിൽ ജനുവരി 12 ന് കനത്ത മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടായേക്കാം. ജനുവരി 11 നും 14 നും ഇടയിൽ ഹിമാചൽ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

Tags:    
News Summary - -4 Degree "Never Seen" Cold Wave Forecast For North India: Expert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.