കൊളസ്ട്രോൾ ഉള്ളവർക്ക് പീനട്ട് ബട്ടർ കഴിക്കാമോ?

പീനട്ട് ബട്ടർ മിക്ക ആളുകൾക്കും പ്രിയപ്പെട്ട ഒരു ഭക്ഷണമാണ്. ഇതിന്റെ രുചിയും ഗുണവും ഇതിനെ ഭക്ഷണക്രമത്തിലെ പ്രധാന ഭാഗമാക്കുന്നു. എന്നാൽ, ഇത് ആരോഗ്യത്തിന് എത്രത്തോളം നല്ലതാണ്, പ്രത്യേകിച്ച് കൊളസ്ട്രോളിന്റെ കാര്യത്തിൽ? മിതമായ അളവിൽ കഴിക്കുകയാണെങ്കിൽ, പീനട്ട് ബട്ടർ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും എന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്. ഇതിന് ചില കാരണങ്ങളുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന മോണോ അൺസാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ LDL (ചീത്ത കൊളസ്ട്രോൾ) കുറക്കാൻ സഹായിക്കുന്നു.

പീനട്ട് ബട്ടർ നാരുകളും പ്ലാന്റ് സ്റ്റെറോളുകളും കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് തടയുന്നു. വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. നിലക്കടലയിൽ സ്വാഭാവികമായുള്ള പ്ലാന്റ് സ്റ്റെറോളുകൾ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. എല്ലാ പീനട്ട് ബട്ടറുകളും ഒരുപോലെയല്ല. കടകളിൽ കിട്ടുന്ന പല ബ്രാൻഡുകളിലും രുചി കൂട്ടാൻ പഞ്ചസാരയും ഉപ്പും ചേർക്കാറുണ്ട്. ഇത് ദോഷകരമാണ്. പീനട്ട് ബട്ടർ കട്ടപിടിക്കാതിരിക്കാൻ ചേർക്കുന്ന ഈ എണ്ണയിൽ 'ട്രാൻസ് ഫാറ്റ്' അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ വർധിപ്പിക്കും. പീനട്ട് ബട്ടറിൽ കലോറി കൂടുതലാണ്. അമിതമായി കഴിച്ചാൽ ശരീരഭാരം കൂടാൻ സാധ്യതയുണ്ട്. ഇത് കൊളസ്ട്രോളിനെ ബാധിക്കും.

എന്താണ് കൊളസ്ട്രോൾ

ശരീരകോശങ്ങളുടെ നിർമാണം, ഹോർമോൺ ഉൽപ്പാദനം, വിറ്റാമിൻ ഡി ഉൽപ്പാദനം എന്നിവക്ക് അത്യാവശ്യമായ, കരൾ ഉൽപ്പാദിപ്പിക്കുന്ന മെഴുക് പോലുള്ള കൊഴുപ്പ് പദാർത്ഥമാണ് കൊളസ്ട്രോൾ. ഇത് രക്തത്തിലൂടെ സഞ്ചരിക്കുന്നു. അമിതമായ അളവ് ധമനികളിൽ അടിഞ്ഞുകൂടി രക്തയോട്ടം തടസ്സപ്പെടുത്താനും ഹൃദയാഘാതം, സ്ട്രോക്ക് എന്നിവക്ക് കാരണമാകാനും സാധ്യതയുണ്ട്. കൊഴുപ്പുകൂടിയ ആഹാരങ്ങൾ (മാംസം, മുട്ട, പാലുൽപ്പന്നങ്ങൾ), വ്യായാമക്കുറവ്, പൊണ്ണത്തടി, പുകവലി എന്നിവ ഉയർന്ന കൊളസ്ട്രോളിലേക്ക് നയിച്ചേക്കാം.

സസ്യഭുക്കുകൾക്കും ജിമ്മിൽ പോകുന്നവർക്കും പേശികളുടെ (Muscles) വളർച്ചക്കും കേടുപാടുകൾ തീർക്കുന്നതിനും ആവശ്യമായ പ്രോട്ടീൻ പീനട്ട് ബട്ടറിൽ ധാരാളമുണ്ട്. ഏകദേശം രണ്ട് ടേബിൾ സ്പൂൺ പീനട്ട് ബട്ടറിൽ 7-8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പഞ്ചസാരയോ, ഹൈഡ്രജനേറ്റഡ് ഓയിലുകളോ ചേർക്കാത്ത പീനട്ട് ബട്ടർ തിരഞ്ഞെടുക്കുക. പീനട്ട് ബട്ടറിൽ കലോറി കൂടുതലായതിനാൽ അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും. ഇത് കൊളസ്ട്രോളിനെ പരോക്ഷമായി ബാധിക്കാം.

പീനട്ട് ബട്ടറിന് ലോ ഗ്ലൈസെമിക് ഇൻഡക്സ് ആണുള്ളത്. അതായത്, ഇത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കില്ല. ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കുറഞ്ഞ അളവിൽ കഴിച്ചാൽ പോലും ശരീരത്തിന് ആവശ്യമായ ഊർജ്ജം ഉടനടി നൽകാൻ പീനട്ട് ബട്ടറിന് കഴിയും. അതുകൊണ്ട് തന്നെ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പീനട്ട് ബട്ടറിൽ കലോറി കൂടുതലായതിനാൽ ദിവസവും 1-2 ടേബിൾ സ്പൂൺ മാത്രം കഴിക്കുന്നതാണ് ഉചിതം. 

Tags:    
News Summary - Can people with cholesterol eat peanut butter?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.