അമിതഭാരം കാരണം ഒന്നങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങാൻ കഴിയാതെ വിഷമിക്കുന്നവരേറെയുണ്ട്. അമിതമായ തടി കുറക്കാൻ പഠിച്ച പണി പതിനെട്ട് പയറ്റി. പട്ടിണി വരെ കിടന്നുവരെ കഷ്ടപ്പെട്ട് തടി കുറക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവർക്ക് ആശ്വാസകരമായ നിർദേശങ്ങളുമായി പ്രശസ്ത അമേരിക്കൻ ഫിറ്റ്‌നസ് കോച്ച് വിൽ സ്റ്റോൺ രംഗത്തെത്തിയിരിക്കുകയാണ്.
കഠിനമായ പട്ടിണിക്ക് പകരം ശരീരത്തിന്റെ സ്വാഭാവികമായ പ്രവർത്തനങ്ങളെ സഹായിക്കുന്ന ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുന്നതിലൂടെ അമിതവണ്ണം എളുപ്പത്തിൽ കുറയ്ക്കാമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പോപ്‌കോൺ മുതൽ കോഴിയിറച്ചി വരെ ഉൾപ്പെടുന്ന പത്തോളം ഭക്ഷണപദാർഥങ്ങളാണ് അദ്ദേഹം തന്റെ സമൂഹ മാധ്യമ സന്ദേശത്തിലൂടെ പങ്കുവെച്ചത്.
ഭക്ഷണത്തിന്റെ അളവ് തീരെ കുറയ്ക്കുന്നതിന് പകരം വിശപ്പിനെ നിയന്ത്രിക്കുന്നതും ഉപാപചയ പ്രവർത്തനങ്ങൾ (Metabolism) വേഗത്തിലാക്കുന്നതുമായ ഭക്ഷണങ്ങൾ കഴിക്കാനാണ് നിർദേശം. കലോറി കുറഞ്ഞതും എന്നാൽ വയർ നിറഞ്ഞതായി തോന്നിക്കുന്നതുമായ 10 ഭക്ഷണപദാർഥങ്ങളാണ് അദ്ദേഹം പരിചയപ്പെടുത്തിയത്.
ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ ശരീരത്തിന്റെ ജീവശാസ്ത്രപരമായ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഭക്ഷണക്രമം വേണം സ്വീകരിക്കാൻ. ഇനി വിൽ സ്റ്റോൺ നിർദേശിച്ച ഈ പത്ത് ഭക്ഷണ പദാർഥങ്ങൾ നിങ്ങളുടെ മെനുവിൽ ചേർത്തുനോക്കൂ.. സംസ്കരിച്ച ഭക്ഷണങ്ങൾ അടുക്കളയിൽനിന്ന് ഒഴിവാക്കി ഇത്തരം പ്രകൃതിദത്ത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഭാരം കുറയ്ക്കുന്നത് പ്രയാസമുള്ള കാര്യമാകില്ലെന്നാണ് വിൽ സ്റ്റോൺ പരീക്ഷണത്തിന്റെ അനുഭവത്തിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.