പ്രതീകാത്മക ചിത്രം

മാമ്പഴം കഴിച്ചാൽ ഷുഗർ കൂടുമെന്ന പേടി വേണ്ട; രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാൻ ഇതാ ഒരു സമ്മർ ഹാക്ക്

മാമ്പഴ പ്രേമികളുടെ ഏറ്റവും വലിയ ആശങ്കയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുമോ എന്നത്. എന്നാൽ മാമ്പഴത്തിന്റെ കൂടെ കരിക്കിൻ വെള്ളം കൃത്യമായ അളവിൽ ചേർത്താൽ ഈ പ്രതിസന്ധി മറികടക്കാമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. മാമ്പഴം കഴിക്കുമ്പോൾ ഉണ്ടാകുന്ന ഗ്ലൂക്കോസ് സ്പൈക്ക് അഥവാ പഞ്ചസാരയുടെ പെട്ടെന്നുള്ള വർധനവ് തടയാൻ കരിക്കിൻ വെള്ളത്തിലെ ചില പ്രത്യേക ഘടകങ്ങൾക്ക് സാധിക്കും.

ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഈ 'സമ്മർ ഹാക്ക്' പ്രശസ്തമായ അറേബ്യൻ ജേണൽ ഓഫ് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹെവി ക്രീമുകളോ പാലോ ചേർക്കുന്നതിന് പകരം നിശ്ചിത അളവിൽ കരിക്കിൻ വെള്ളം ചേർത്ത് മാമ്പഴ പൾപ്പ് കഴിക്കുന്നത് ശരീരത്തിൽ പഞ്ചസാര ആഗിരണം ചെയ്യുന്നത് പതുക്കെയാക്കാൻ സഹായിക്കും.

ഗ്ലൂക്കോസ് ഷോക്ക്

മാമ്പഴത്തിന്റെ ഗ്ലൈസെമിക് ഇൻഡക്സ് 51 മുതൽ 56 വരെയാണ്. ഇത് കുറഞ്ഞതോ മിതമായതോ ആയ അളവാണ്. എന്നാൽ മാമ്പഴം അടിച്ച് ജ്യൂസ് ആക്കുമ്പോൾ അതിലെ പ്രകൃതിദത്ത ഫൈബർ നഷ്ടപ്പെടുകയും ലിക്വിഡ് ഫ്രക്ടോസ് മാത്രമായി മാറുകയും ചെയ്യുന്നു. ഇത് രക്തത്തിൽ പെട്ടെന്ന് പഞ്ചസാരയുടെ അളവ് കൂട്ടാൻ കാരണമാകും. ഇന്ന് നമ്മൾ കുടിക്കുന്ന ഉയർന്ന കലോറിയുള്ള മാംഗോ മിൽക്ക്‌ ഷേക്കുകളിൽ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ഒഴുക്ക് നിയന്ത്രിക്കാനുള്ള മോളിക്യുലാർ ബഫറുകൾ ഇല്ല. ഇത് പെട്ടെന്ന് ഷുഗർ ലെവൽ കൂട്ടുന്നു.

കരിക്കിൻ വെള്ളം മാമ്പഴ ജ്യൂസിലെ അമിത ഫ്രക്ടോസിനെ നേർപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ, കോശങ്ങളിലെ ഹൈഡ്രേഷൻ നിലനിർത്തുന്നതിലൂടെ വൃക്കകളുടെ പ്രവർത്തനം സുഗമമാക്കുകയും ശരീരത്തിലെ അമിത ഗ്ലൂക്കോസിനെ അരിച്ചുകളയാൻ സഹായിക്കുകയും ചെയ്യും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ എന്നിവയുടെ കണ്ടെത്തലുകൾ പ്രകാരം കരിക്കിൻ വെള്ളത്തിൽ വലിയ അളവിൽ പൊട്ടാസ്യവും (ഒരു കപ്പിൽ 250-600 മില്ലിഗ്രാം) മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.

കരിക്കിൻ വെള്ളത്തിലെ പ്രകൃതിദത്ത ബയോആക്ടീവ് സംയുക്തങ്ങൾ 'ആൽഫ-ഗ്ലൂക്കോസിഡേസ്' എന്ന എൻസൈമിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നു. കാർബോഹൈഡ്രേറ്റുകൾ വേഗത്തിൽ ലളിതമായ പഞ്ചസാരയായി മാറുന്നത് തടയുന്നത് ഈ എൻസൈമാണ്. പ്രമേഹമുള്ളവരോ പ്രീ-ഡയബറ്റിക് ഘട്ടത്തിലുള്ളവരോ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

മാമ്പഴത്തിന്റെ അളവ് 2-3 ചെറിയ കഷ്ണങ്ങളായി (ഏകദേശം 50-70 ഗ്രാം) പരിമിതപ്പെടുത്തുക. അമിതമായി പഴുത്ത മാമ്പഴം ഒഴിവാക്കുക, കാരണം അവയിൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതലായിരിക്കും. ഏകദേശം 150 മില്ലി ശുദ്ധമായ കരിക്കിൻ വെള്ളം ബേസ് ആയി ഉപയോഗിക്കുക. ഇതിലേക്ക് വെള്ളത്തിൽ കുതിർത്ത ഒരു ടീസ്പൂൺ ചിയാ സീഡ് ചേർക്കുക. ഇവയിലെ ഫൈബർ വയറ്റിൽ ഒരു ജെൽ പാളി രൂപപ്പെടുത്തുകയും ഊർജ്ജം വളരെ പതുക്കെ മാത്രം രക്തത്തിലേക്ക് റിലീസ് ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. ഇവയെല്ലാം ചേർത്ത് ചെറുതായി ബ്ലെൻഡ് ചെയ്യുകയോ നന്നായി കുലുക്കി മിക്സ് ചെയ്യുകയോ ചെയ്യാം. എന്നാൽ ജ്യൂസ് അരിക്കരുത്.

മാമ്പഴത്തിന്റെ പൾപ്പ് അരിക്കാതെ നിലനിർത്തുന്നത് വഴി ഡയറ്ററി ഫൈബർ നഷ്ടപ്പെടാതെ ശരീരത്തിലെത്തും. വേനൽക്കാലത്ത് പ്രമേഹമുള്ളവർക്ക് പ്രിയപ്പെട്ട പാനീയങ്ങൾ പൂർണ്ണമായി ഉപേക്ഷിക്കേണ്ടതില്ലെന്ന് ഈ പഠനങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ കൃത്യമായ അളവിലും, തുടർച്ചയായി ബ്ലഡ് ഗ്ലൂക്കോസ് മോണിറ്റർ ഉപയോഗിച്ച് സ്വന്തം ശരീരത്തിന്റെ മെറ്റബോളിക് രീതികൾ മനസ്സിലാക്കിയും വേണം ഇത്തരം പരീക്ഷണങ്ങൾ നടത്താൻ.

Tags:    
News Summary - Why Mixing Mango With Coconut Water Reduces The Glucose Shock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.