ചെവിയില്‍ പ്രാണി പോയ അനുഭവം നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ? അത്തരം സന്തർഭത്തിൽ പലരും പരിഭ്രാന്തർ ആകാനാണ് കൂടുതൽ സാധ്യത. ചിലർ ചെവിയിൽ വിരൽ കടത്തിയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സാധനം ഉപയോഗിച്ചോ പ്രാണിയെ പുറത്തെടുക്കാൻ നോക്കും. ചിലര്‍ ചെറു ചൂടുള്ള എണ്ണയോ ഉപ്പുവെള്ളമോ ഒക്കെ ഒഴിച്ചു നോക്കും. എന്നാൽ ഇങ്ങനെ ചെയ്യുന്നത് അപകട സാധ്യത കൂടാനുള്ള കാരണമാകും. പ്രാണി കൂടുതല്‍ ഉള്ളിലേക്ക് ഇറങ്ങിപ്പോകുന്നതിനും ഇയര്‍ഡ്രമില്‍ കേടുപാടുകള്‍ സംഭവിക്കുന്നതിനും ഇത് കാരണമാകും. എന്നാൽ ചെവിയിൽ പ്രാണി പോയാൽ ഉടനടി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.
ചെവിയില്‍ പോയ പ്രാണി പിടച്ച് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കിൽ, ഏത് ചെവിയിലാണോ പ്രാണിയുള്ളത് ആ വശത്തേക്ക് തല ചരിച്ച് അല്പസമയം കിടന്നാല്‍ പ്രാണി പുറത്തേക്ക് ഇറങ്ങിപ്പോകും. എന്നാല്‍ ചില പ്രാണികള്‍ അധിക ചലനം നടത്തി വേദന ഉണ്ടാക്കാറുണ്ട്. ഇത്തരം സാഹചര്യത്തെ കരുതലോടെ വേണം നേരിടാന്‍. കാരണം ഇവ ഇയര്‍ഡ്രമിന് കേടുപാടുകള്‍ വരുത്തിയേക്കാം. ഇതിനുള്ള പരിഹാരം ഇയര്‍ വാക്‌സിനുള്ള ഡ്രോപ്പ് ഒന്നോ രണ്ടോ തുള്ളി ചെവിയില്‍ ഇറ്റിച്ചുകൊടുക്കുക എന്നതാണ്. ഓയില്‍ ബേയ്‌സ്ഡ് ആയിട്ടുള്ള മരുന്നായതിനാല്‍ പ്രാണിക്ക് അനങ്ങാന്‍ സാധിക്കാതെ വരും. ഇത് ചെവിയിൽ മുറിവുകളുണ്ടാക്കാനുള്ള സാധ്യത കുറക്കുന്നു.
ചിലപ്പോൾ ഈ മരുന്ന് നമ്മുടെ കൈയിൽ ഉണ്ടാകണമെന്നില്ല. ചെറിയ രീതിയില്‍ ഓയില്‍ ചെവിയില്‍ ഒഴിച്ച് പ്രാണിയെ അനങ്ങാന്‍ പറ്റാതാക്കുക എന്നുള്ളതാണ് അപ്പോള്‍ ചെയ്യാനാകുന്നത്. പ്രത്യേകം ശ്രദ്ധിക്കണം, ഓയിൽ ചൂടാക്കുകയോ ഒരുപാട് കോരി ഒഴിക്കുകയോ ചെയ്യരുത്. ചെവിയില്‍ സര്‍ജറി ചെയ്തിട്ടുള്ളവരോ മറ്റു പ്രശ്‌നങ്ങളുള്ളവരോ ഇതിന് മുതരരുത്. അതിനുശേഷം ഒരു ഡോക്ടറെ സമീപിച്ച് എന്‍ഡോസ്‌കോപ്പിട്ട് പ്രാണിയെ നീക്കം ചെയ്യാം. പ്രാണി ചെവിയില്‍ പോയതിന് ശേഷം ചെവിയില്‍ വേദന, നീര്‍ക്കെട്ട്, ചെവിയില്‍ നിന്ന് ഡിസ്ചാര്‍ജ് പുറത്തേക്ക് വരിക, കേള്‍വിശക്തി നഷ്ടപ്പെടുക എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പെട്ടന്നുതന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.