തണുപ്പ് കാലത്ത് ഐസ് ക്രീം തിന്നാൽ ജലദോഷം വരുമോ? യാഥാർഥ്യമെന്ത്?

ന്യൂഡൽഹി: തണുപ്പ് കാലത്ത് കഴിച്ചാൽ ജലദോഷം വരുമെന്ന് കരുതി ആദ്യം ഒഴിവാക്കുന്ന ഭക്ഷണമാണ് ഐസ്ക്രീം. എന്നാൽ ഇത് സത്യമാണോ?

ശൈത്യകാലത്ത് ഐസ്ക്രീം ഉൾപ്പെടെയുള്ള തണുത്ത ഭക്ഷണ പദാർഥങ്ങൾ കഴിക്കുന്നത് അസുഖം വരുത്തുമെന്നത് മിഥ്യാ ധാരണ‍യാണെന്നാണ് ഡോക്ടർമാർ തന്നെ പറയുന്നത്. തണുപ്പ് കാലത്ത് ആളുകൾ പൊതുവെ വീട്ടിനുള്ളിൽ തന്നെ വാതിലുകളും ജനലുകളും അടച്ച് തണുപ്പിൽ നിന്ന് സുരക്ഷിതമായിരിക്കാൻ ശ്രമിക്കും. ഒരു മുറിക്കുള്ളിൽ തന്നെ ഒന്നിലധികം ആളുകൾ ശ്വസിക്കുന്ന വായു തങ്ങി നിൽക്കുന്നത് രോഗാണുക്കൾ പുറത്തു പോകാതെ രോഗങ്ങൾ പകരാൻ കാരണമാകും. അതായത് തണുത്ത ഭക്ഷണമല്ല, മറിച്ച് വൈറസാണ് ജലദോഷത്തിന് പിന്നിൽ.

ഐസ്ക്രീം കഴിക്കുമ്പോഴുണ്ടാകുന്ന തൊണ്ടയിലെ അസ്വസ്ഥത അണുബാധയല്ല. തണുത്ത ഭക്ഷണം തൊണ്ട വേദനയുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകും, പ്രത്യേകിച്ച് ആസ്തമ, സൈനസ് പ്രശ്നങ്ങളുള്ളവർക്ക്. നേരിയ തൊണ്ട വേദന, കഫം, ഇടക്കിടെ ചുമ എന്നിങ്ങനെയുള്ള ലക്ഷണങ്ങളോടെയാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. ഈ അസ്വസ്ഥകൾ അണുബാധയിൽ നിന്ന് വ്യത്യസ്തമാണ്.

ഐസ്ക്രീം രോഗ പ്രതിരോധ ശേഷി ദുർബലപ്പെടുത്തുമോ?

ഐസ്ക്രീം എന്നത് ഒരു ലളിതമായ ഭക്ഷണമാണ്. കലോറിയും പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ഈ ഭക്ഷണ പദാർഥം ഒരു തരത്തിലും നമ്മുടെ രോഗ പ്രതിരോധത്തെ ബാധിക്കുന്നില്ല. എന്ന് മാത്രമല്ല, രോഗാവസ്ഥയിലുള്ള ഭക്ഷം കഴിക്കുന്നതിനു ബുദ്ധിമുട്ട് നേരിടുന്ന കൂട്ടികൾക്ക് ഐസ്ക്രീം കഴിക്കുന്നത് തൊണ്ടക്ക് ആശ്വാസവും ഊർജവും നൽകാൻ സഹായിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.

ഐസ്ക്രീം ജലദോഷം ഉണ്ടാക്കില്ലെന്ന് കരുതി നിയന്ത്രണമില്ലാതെ കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ പറയുന്നു. ഇതിലടങ്ങിയിരിക്കുന്ന പഞ്ചസാര മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.

Tags:    
News Summary - Will eating ice cream in the cold season cause a cold?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.