സംസ്ഥാനത്ത് ചിക്കൻ പോക്സ് ബാധിതരുടെ എണ്ണം വർധിക്കുന്നു; കഴിഞ്ഞ ഒന്നര മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 5791 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കൻപോക്സ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ 5791പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കാലാവസ്ഥാ വ്യതിയാനമാണ് രോഗം പകരാൻ കാരണമെന്ന് ആരോഗ്യ പ്രവർത്തകർ വിലയിരുത്തി. പ്രതിദിനം സംസ്ഥാനത്ത് നൂറിലധികം പേർക്ക് രോഗം ബാധിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നത്. ജനുവരിയിൽ 4394​ പേർക്കും ഫെബ്രുവരിയിൽ 1397 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

വാരിസെല്ല സോസ്റ്റർ എന്ന വൈറസ് ആണ് ചിക്കൻ പോക്സിന് കാരണമാകുന്നത്. തണുപ്പ് കാലത്ത് നിന്ന് ചൂടുകാലത്തേക്ക് കടക്കുമ്പോഴാണ് രോഗം വ്യാപിക്കുന്നത്. കുത്തിവെപ്പ് എടുക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള ഏക മാർഗം. വരും ദിവസങ്ങളിൽ രോഗവ്യാപനം ഇനിയും വർധിക്കാനാണ് സാധ്യത. രോഗം ബാധിച്ചാൽ ഉടൻ വൈദ്യ സഹായം തേടുകയും ഡോക്ടർമാരുടെ നിർദേശം സ്വീകരിക്കുകയും വേണം. ശി​ശു​ക്ക​ള്‍, കൗ​മാ​ര​പ്രാ​യ​ക്കാ​ര്‍, മു​തി​ര്‍ന്ന​വ​ര്‍, ഗ​ര്‍ഭി​ണി​ക​ള്‍, പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ അ​വ​സ്ഥ​യി​ലു​ള​ള​വ​ര്‍ എ​ന്നി​വ​ര്‍ക്ക് രോ​ഗം ഗു​രു​ത​ര​മാ​കാ​നും, മ​ര​ണം വ​രെ സം​ഭ​വി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

പകരുന്ന വിധം

ചി​ക്ക​ന്‍ പോ​ക്‌​സ്, ഹെ​ര്‍പ്പി​സ് സോ​സ്റ്റ​ര്‍ രോ​ഗ​മു​ള​ള​വ​രു​മാ​യി അ​ടു​ത്ത സ​മ്പ​ര്‍ക്കം വ​ഴി ചി​ക്ക​ന്‍ പോ​ക്‌​സ് കു​മി​ള​ക​ളി​ലെ സ്ര​വ​ങ്ങ​ളി​ല്‍ നി​ന്നും ചു​മ, തു​മ്മ​ല്‍ എ​ന്നി​വ​യി​ലൂ​ടെ​യു​ള്ള ക​ണ​ങ്ങ​ള്‍ ശ്വ​സി​ക്കു​ന്ന​ത് വ​ഴി​യും രോ​ഗം പ​ക​രാം. ശ​രീ​ര​ത്തി​ല്‍ കു​മി​ള​ക​ള്‍ പൊ​ന്തി തു​ട​ങ്ങു​ന്ന​തി​ന് ര​ണ്ട് ദി​വ​സം മു​മ്പ് മു​ത​ല്‍ അ​വ ഉ​ണ​ങ്ങു​ന്ന​ത് വ​രെ രോ​ഗം പ​ക​രാം. രോ​ഗാ​രം​ഭ​ത്തി​ന് മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ലും രോഗത്തിന് ശേഷമുള്ള ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് രോ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്ക് കൂ​ടു​ത​ലാ​യി പ​ക​രു​ന്ന​ത്. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​ന്ന​തി​ന് 10 മു​ത​ല്‍ 21 ദി​വ​സം വ​രെ എ​ടു​ക്കും.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍

പ​നി, ക്ഷീ​ണം, ശ​രീ​ര​വേ​ദ​ന, വി​ശ​പ്പി​ല്ലാ​യ്മ, ത​ല​വേ​ദ​ന, ശ​രീ​ര​ത്തി​ല്‍ കു​മി​ള​ക​ള്‍ എ​ന്നി​വ​യാ​ണ്​ ല​ക്ഷ​ണ​ങ്ങ​ൾ. മു​ഖം, ഉ​ദ​ര​ഭാ​ഗം, നെ​ഞ്ച്, പു​റം കൈ​കാ​ലു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ത​ടി​പ്പു​ക​ളാ​യി ആ​രം​ഭി​ച്ച് പി​ന്നീ​ട് വെ​ള്ളം കെ​ട്ടി​നി​ല്‍ക്കു​ന്ന കു​മി​ള​ക​ള്‍ വ​ന്ന് നാ​ലു മു​ത​ല്‍ ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​വ പൊ​ട്ടു​ക​യൊ പൊ​റ്റ​യാ​വു​ക​യോ ചെ​യ്യും.

സ​ങ്കീ​ര്‍ണ്ണ​മാ​യ ചി​ക്ക​ന്‍ പോ​ക്‌​സി​ന്റെ ല​ക്ഷ​ണ​ങ്ങ​ള്‍

നാ​ല്​ ദി​വ​സ​ത്തി​ല്‍ കൂ​ടു​ത​ലു​ള്ള പ​നി, ക​ഠി​ന​മാ​യ പ​നി (102 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റ്), കു​മി​ള​ക​ളി​ല്‍ ക​ഠി​ന​മാ​യ വേ​ദ​ന, പ​ഴു​പ്പ്, അ​മി​ത​മാ​യ ഉ​റ​ക്കം, ആ​ശ​യ​കു​ഴ​പ്പം, ന​ട​ക്കാ​ന്‍ ബു​ദ്ധി​മു​ട്ട്, ക​ഴു​ത്ത് വേ​ദ​ന, അ​ടി​ക്ക​ടി​യു​ള്ള ഛര്‍ദ്ദി​, ശ്വാ​സം മു​ട്ട്, ക​ഠി​ന​മാ​യ ചു​മ, ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന, ര​ക്തം പൊ​ടി​യു​ക / ര​ക്ത​സ്രാ​വം തുടങ്ങിയ​വ ചി​ക്ക​ന്‍ പോ​ക്‌​സി​ന്റെ സ​ങ്കീ​ര്‍ണ്ണ അ​വ​സ്ഥ​ക​ളാ​യ ന്യൂ​മോ​ണി​യ, മ​സ്തി​ഷ്‌​ക​ജ്വ​രം, ക​ര​ള്‍ വീ​ക്കം, സെ​പ്‌​സി​സ് തു​ട​ങ്ങി​യ​വ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​കാം.

ശ്ര​ദ്ധി​ക്കേ​ണ്ട​വ

  • പ​രി​പൂ​ര്‍ണ്ണ വി​ശ്ര​മം, വാ​യു സ​ഞ്ചാ​ര​മു​ള​ള മു​റി​യി​ല്‍ വി​ശ്ര​മി​ക്കു​ക
  • ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക, പ​ഴ​വ​ര്‍ഗ്ഗ​ങ്ങ​ള്‍ ക​ഴി​ക്കു​ക
  • മ​റ്റു​ള്ള​വ​രു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍ക്കം ഒ​ഴി​വാ​ക്കു​ക
  • രോ​ഗി ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ളും മ​റ്റ് വ​സ്തു​ക്ക​ളും മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കി​ട​രു​ത്. അ​വ 0.5% ബ്ലീ​ച്ചിങ് ലാ​യ​നി പോ​ലു​ള്ള അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ച് വ്യ​ത്തി​യാ​ക്കു​ക. 
  • കു​മി​ള​യി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ ചൊ​റി​ഞ്ഞാ​ല്‍ കൈ​ക​ള്‍ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക.
Tags:    
News Summary - Number of chicken pox cases in the state is increasing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.