പ്രതീകാത്മക ചിത്രം
ഡൽഹിയിലെയും മുംബൈയിലെയും കഠിനമായ വായുമലനീകരണം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുന്നുണ്ട്. ഓക്കാനം, തലവേദന തുടങ്ങിയ അസ്വസ്ഥതകൾ ആളുകളിൽ വ്യാപകമാവുകയാണ്. ചെറിയ യാത്രകളിൽ പോലും ചുമ, പനി, തുമ്മൽ എന്നിവ അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതൽ ഗുരുതരമായി ബാധിക്കുന്നത് പ്രായമാവരെയും കുട്ടികളെയും ഗർഭിണികളെയുമാണ്.
എന്നാൽ ദീർഘനേരം മലിനവായു ശ്വസിക്കുന്നത് നാഡീവ്യവസ്ഥയെ ബാധിക്കുമെന്നും ഇത് ഓക്കാനം, തലകറക്കം, ബലഹീനത, തുടർച്ചയായ തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളിലേക്ക് നയിക്കുമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
മലിനമായ വായു ശ്വസിക്കുമ്പോൾ പി.എം 2.5, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഡൈ ഓക്സൈഡ് തുടങ്ങിയ ദോഷകരമായ കണികകൾ രക്തത്തിൽ പ്രവേശിച്ച് തലച്ചോറിലേക്ക് സഞ്ചരിക്കും. ഇത് തലച്ചോറിന് ലഭിക്കുന്ന ഓക്സിജന്റെ അളവ് കുറക്കും.അങ്ങനെയാണ് തലകറക്കം, ക്ഷീണം എന്നിവ അനുഭവപ്പെടുന്നത്. എന്നാൽ തലച്ചോറിൽ മാത്രം ഒതുങ്ങുന്നതല്ല ഇതിന്റെ ആഘാതം. വായുവിന്റ ഗുണനിലവാരം കുറയുന്നത് ആമാശയത്തെയും നാഡീവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും.
വായുമലിനീകരണം ഉയരുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
കഠിനമായ അന്തരീക്ഷ മലിനീകരണം കാരണം രൂപപ്പെടുന്ന പുകമഞ്ഞ് പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ മേൽപറഞ്ഞ ലക്ഷണങ്ങൾ നേരത്തെ മനസിലാക്കുകയും ശരീരത്തിന് ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. എങ്കിൽ ഒരു പരിധി വരെ അപകടസാധ്യതകൾ കുറക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.