ഒരു സ്ത്രീ അമ്മയാകുന്ന നിമിഷം ജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ മാറ്റമാണ്. പക്ഷേ ഒരു കാര്യം മനസ്സിലാക്കണം, ഗർഭകാലം കുഞ്ഞിന്റെ വളർച്ച മാത്രമല്ല. അത് അമ്മയുടെ ശരീരത്തിലും മനസ്സിലും നടക്കുന്ന വലിയ ശാസ്ത്രീയ മാറ്റങ്ങളുടെ കാലഘട്ടമാണ്. ഈ മാറ്റങ്ങളെ മനസ്സിലാക്കി, ശരിയായ രീതിയിൽ ശ്രദ്ധിച്ചാൽ, ഗർഭകാലം വളരെ സുരക്ഷിതവും മനോഹരവും ആക്കാൻ കഴിയും.
ഗർഭം സ്ഥിരീകരിച്ച ഉടൻ എന്ത് ചെയ്യണം? ആദ്യം സന്തോഷം , പിന്നെ പരിശോധന ഇതൊരു നീണ്ട യാത്രയാണ് കൃത്യമായ പരിശോധനകളുടെ. Blood group & Rh typing, Hemoglobin, Blood sugar, Thyroid, Urine test, Viral screening ഇവ വെറും ടെസ്റ്റുകൾ അല്ല. അമ്മക്ക് രക്തക്കുറവ് ഉണ്ടെങ്കിൽ കുഞ്ഞിന് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരാം.
Thyroid പ്രശ്നം കുഞ്ഞിന്റെ ബുദ്ധിവികാസത്തെ ബാധിക്കാം. നിയന്ത്രിക്കാത്ത പ്രമേഹം കുഞ്ഞിന്റെ വളർച്ചയെയും ഹൃദയത്തെയും ബാധിക്കാം. അതിനാൽ, തുടക്കത്തിൽ തന്നെ അമ്മയുടെ ആരോഗ്യത്തെ ശരിയാക്കുന്നത് കുഞ്ഞിന്റെ ഭാവിയെ സംരക്ഷിക്കുന്ന ആദ്യ പടിയാണ്.
6 മുതൽ 8 ആഴ്ചയ്ക്കുള്ളിൽ നടത്തുന്ന viability scan വഴി ഗർഭം ഗർഭാശയത്തിനുള്ളിലാണോ എന്ന് ഉറപ്പാക്കുന്നു. അതിനേക്കാൾ പ്രധാനപ്പെട്ടത് കുഞ്ഞിന്റെ ആദ്യ ഹൃദയമിടിപ്പ്.120–160 bpm ഇടയിൽ മിടിക്കുന്ന ആ ചെറിയ ഹൃദയം, അമ്മക്ക് ആത്മവിശ്വാസം നൽകുന്ന വലിയ സന്ദേശമാണ്: “ഞാൻ ഇവിടെ സുരക്ഷിതമായി വളരുന്നു ആ കുഞ്ഞു നമ്മളോട് പറയുന്നു ”
“രണ്ടുപേർക്കായി കഴിക്കുക” എന്നതല്ല, “രണ്ടുപേർക്കായി പോഷണം നൽകുക” എന്നതാണ് കൂടുതൽ ശരി. ഇരുമ്പ് രക്തം ശക്തമാക്കുന്നു. കാൽസ്യം കുഞ്ഞിന്റെ എല്ലുകൾ നിർമിക്കുന്നു. പ്രോട്ടീൻ ശരീരഘടനക്ക് അടിത്തറയാകുന്നു. ഫോളിക് ആസിഡ് ആദ്യ മൂന്ന് മാസങ്ങളിൽ കുഞ്ഞിന്റെ നാഡീവ്യവസ്ഥയെ സംരക്ഷിക്കുന്നു. ജങ്ക് ഫുഡ്, അധിക പഞ്ചസാര ഇവ കുറക്കുന്നത് നിയന്ത്രണമല്ല കരുതലാണ്.
പലർക്കും സംശയമാണ് എന്താണ് Nuchal Translucency Scan (NT സ്കാൻ ). 11–13 ആഴ്ച യിലെ സ്കാൻ ഈ സമയത്ത് ചെയ്യുന്ന Nuchal Translucency Scan കുഞ്ഞിന്റെ പ്രാഥമിക ഘടനയും ചില ക്രോമോസോം പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടോ എന്നതും വിലയിരുത്താൻ സഹായിക്കുന്നു. ഇത് 100% ഉറപ്പുനൽകുന്ന പരിശോധനയല്ല. പക്ഷേ റിസ്ക് തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന സ്ക്രീനിങ് ആണ്. ചിലപ്പോൾ Dual marker blood test കൂടി നിർദേശിക്കാം.
ഗർഭകാലത്തിലെ ഏറ്റവും നിർണായക ഘട്ടങ്ങളിൽ ഒന്നാണ് Anomaly സ്കാൻ എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണല്ലോ . ഈ സ്കാനിലൂടെ കുഞ്ഞിന്റെ തലച്ചോർ, ഹൃദയം, നട്ടെല്ല്, മുഖം, വൃക്ക, കൈകാലുകൾ എല്ലാം fetal മെഡിസിൻ സ്പെഷ്യലിസ്റ്റ് അല്ലങ്കിൽ റേഡിയോളോജിസ്റ്റുകൾ സൂക്ഷ്മമായി പരിശോധിക്കുന്നു. ഈ ഘട്ടത്തിൽ കണ്ടെത്തുന്ന വിവരങ്ങൾ പ്രസവം വരെ പ്ലാൻ ചെയ്യാൻ സഹായിക്കുന്നു. വലിയ ഘടനാപരമായ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാൻ ഇതിന് കഴിയും.
അമ്മക്ക് പ്രമേഹം ഉണ്ടെങ്കിൽ, കുടുംബത്തിൽ congenital heart disease ഉണ്ടെങ്കിൽ, IVF pregnancy ആണെങ്കിൽ Fetal Echocardiography നിർദേശിക്കാം. കുഞ്ഞിന്റെ ഹൃദയത്തിലെ ചെറിയ ചെറിയ ഘടകങ്ങൾ വരെ പരിശോധിച്ച്, രക്തയോട്ടം ശരിയായ രീതിയിൽ നടക്കുകയാണോ എന്ന് ഉറപ്പാക്കുന്നു.
ഗർഭകാലം എല്ലായ്പ്പോഴും ഒരേ പോലെ ആകില്ല ചിലപ്പോൾ placenta താഴെയായിരിക്കും. ചിലപ്പോൾ BP ഉയരും. ചിലപ്പോൾ gestational diabetes വരാം.ഇവയെല്ലാം “പ്രശ്നം” എന്നതിലുപരി “ശ്രദ്ധിക്കേണ്ട അവസ്ഥ” എന്ന നിലയിൽ കാണണം. സ്ഥിരമായ ഫോളോ-അപ്പ്, സ്കാനിങ്, ഡോക്ടറുടെ നിർദേശങ്ങൾ ഇവ പാലിച്ചാൽ ഭൂരിഭാഗം ഗർഭകാലങ്ങളും സുരക്ഷിതമായി മുന്നോട്ട് പോകും.
മൂഡ് സ്വിങ്സ്, കരച്ചിൽ, ഉത്കണ്ഠ എന്നിവ ഗർഭകാലത്ത് സാധാരണമാണ്. ഹോർമോണുകളുടെ മാറ്റം ശരീരത്തെയും മനസ്സിനെയും ബാധിക്കും. ഭർത്താവിന്റെ പിന്തുണ, കുടുംബത്തിന്റെ കരുതൽ, ചെറിയ നടത്തം, ധ്യാനം ഇവ മരുന്നിനേക്കാൾ ശക്തമാണ്.സ്ട്രസ് കൂടുമ്പോൾ ബി.പിയും ഷുഗറും ഉയരാം. അതുകൊണ്ട് മാനസികാരോഗ്യം ഗർഭകാലത്തിന്റെ പ്രധാന ഘടകമാണ്.
28 ആഴ്ചയ്ക്കുശേഷം growth scan & Doppler വഴി കുഞ്ഞിന്റെ ഭാരം, amniotic fluid, placental blood flow എന്നിവ വിലയിരുത്തുന്നു. കുഞ്ഞിന് മതിയായ രക്തയോട്ടമുണ്ടോ? Growth restriction ഉണ്ടോ? ഇവയെല്ലാം പരിശോധിച്ച് സുരക്ഷിതമായ പ്രസവസമയം തീരുമാനിക്കാൻ സഹായിക്കുന്നു.
ബ്ലീഡിങ്, കുഞ്ഞിന്റെ ചലനം കുറയുക, Severe headache കാഴ്ച മങ്ങൽ, അമിത വീക്കം,High fever ഇവയെ ഒരിക്കലും അവഗണിക്കരുത്.
കുഞ്ഞിന്റെ ആരോഗ്യത്താൽ മാത്രം അല്ല അമ്മയുടെ ആരോഗ്യവും സംരക്ഷിക്കപ്പെട്ടാൽ മാത്രമാണ്. അമ്മയുടെ ശരീരം കുഞ്ഞിന്റെ ആദ്യത്തെ വീടാണ്. അമ്മയുടെ ആരോഗ്യമാണ് കുഞ്ഞിന്റെ ആദ്യത്തെ സുരക്ഷ. ഈ വനിതാ ദിനത്തിൽ ഒരു fetal മെഡിസിൻ സ്പെഷ്യലിസ്റ്റ് എന്ന നിലക്ക് എല്ലാ അമ്മമാരോടുമായി ഒരു സന്ദേശം പറഞ്ഞു കൊള്ളട്ടെ. നിങ്ങൾ കുഞ്ഞിനെ കാത്തുസൂക്ഷിക്കുന്നതുപോലെ സ്വയം നിങ്ങളെയും സ്നേഹിക്കൂ…കാരണം നിങ്ങൾ ആരോഗ്യവതിയായാൽ മാത്രമേ ഒരു പുതിയ ജീവിതം ആരോഗ്യത്തോടെ ലോകത്തേക്ക് വരൂ.”
(തയാറാക്കിയത്-ഡോ. മേഘ ചന്ദ്ര, ഡി.എം.ആർ.ഡി, ഡി.എൻ.ബി, ഫീറ്റൽ മെഡിസിൻ സ്പെഷ്യലിസ്റ്റ്, ഫീറ്റൽ എക്കോ സ്പെഷ്യലിസ്റ്റ്, കൺസൾട്ടന്റ് റേഡിയോളജിസ്റ്റ്, സർക്കാർ ആശുപത്രി കായംകുളം, മാനേജിങ് ഡയറക്ടർ ന്യൂ ദേശിംഗനാട് സ്കാൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.