യു.എസിലെ ഫിറ്റ്നസ് ഇൻഫ്ലുവൻസറായ ലെക്സി റീഡ് ശരീരഭാരം കുറച്ചത് ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം പ്രചോദനമാണ്. എട്ടുവർഷം കൊണ്ട് 135 കിലോ ആണ് ഇവർ കുറച്ചത്. 26 വയസ്സിൽ 219 കിലോ ഭാരമുള്ള ശരീരവുമായി, കാറിൽ കയറാനോ നീന്താനോ ഒന്നും കഴിയാതെ നിരാശയിൽ കഴിയുമ്പോളാണ് അവർ ഉറച്ച തീരുമാനമെടുത്തത്. ഇപ്പോൾ 84 കിലോ മാത്രം.
വലിയ മാജിക് ഒന്നും കാണിച്ചതല്ല ലെക്സി റീഡ്. ജീവിത ശൈലിയിൽ ചെറിയ മാറ്റം വരുത്തി, ചിട്ടയോടെയും സ്ഥിരോത്സാഹത്തോടെയും തീരുമാനങ്ങളിൽ ഉറച്ചുനിന്നുവെന്നു മാത്രം. ഭാരം കുറക്കാൻ താൻ ചെയ്ത കാര്യങ്ങൾ ലെക്സി റീഡ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ കുറിച്ചു. വായിക്കുമ്പോൾ ഇതാണോ ഇത്ര വലിയ കാര്യം എന്ന് തോന്നും. എന്നാൽ, സ്ഥിരതയിലാണ് കാര്യമെന്ന് ഇതിൽ നിന്ന് തെളിയുന്നു. തുടർച്ചയായി എട്ടുവർഷമാണ് ‘കൊച്ചുകാര്യങ്ങളിൽ’ വിട്ടുവീഴ്ച ചെയ്യാതെ അവർ സൂക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.