പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക മാത്രമല്ല ചെയ്യുന്നത്. ഓരോ ദിവസവും ശ്രദ്ധയോടെ വീക്ഷിക്കുമ്പോൾ മനസിലാക്കാം, അതെങ്ങനെ ഊർജനില, കാഴ്ച, നാഡി ആരോഗ്യം, വൈകാരിക ക്ഷേമം, ദൈനംദിന ജീവിതത്തിലെ ആത്മവിശ്വാസം എന്നിവയെ ബാധിക്കുന്നുവെന്ന്. ‘പ്രമേഹം’ എന്ന വാക്ക് കേൾക്കുമ്പോൾ പലർക്കും ഉത്കണ്ഠ തോന്നുന്നത് അതുകൊണ്ടാണ്. എന്നാൽ ശരിയായ മാർഗനിർദേശവും സമയബന്ധിതമായ പരിചരണവും ഉണ്ടെങ്കിൽ, അത് സുഗമമായും സുരക്ഷിതമായും കൈകാര്യം ചെയ്യാൻ കഴിയും.
പ്രമേഹം നന്നായി നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ, അത് പതുക്കെ പ്രധാനപ്പെട്ട അവയവങ്ങളെ ബാധിക്കും. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് കണ്ണുകളിലെ ചെറിയ രക്തക്കുഴലുകളെ തകരാറിലാക്കുകയും ഡയബറ്റിക് റെറ്റിനോപ്പതിയിലേക്ക് നയിക്കുകയും ചെയ്യും. ഇത് നിയന്ത്രിക്കാതെ വിട്ടാൽ കാഴ്ച മങ്ങുന്നതിന് കാരണമാകും. കൂടാതെ ഇത് ഞരമ്പുകളെ ബാധിക്കുകയും പ്രമേഹ ന്യൂറോപ്പതിക്ക് കാരണമാവുകയും, പിന്നീട് പാദങ്ങളിൽ ഇക്കിളി പോലെയോ മരവിപ്പോ ആയി തോന്നുകയും ചെയ്യും. അല്ലെങ്കിൽ പൊള്ളുന്ന പോലെ അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ഈ മാറ്റങ്ങൾ പലപ്പോഴും വൈകി മാത്രമേ അനുഭവപ്പെടൂ. അതിനാലാണ് നേരത്തെയുള്ള കണ്ടെത്തലും പതിവ് നിരീക്ഷണവും വളരെ പ്രധാനമാണെന്ന് പറയുന്നത്.
ഇതിനു മരുന്നുകൾ മാത്രം ഉപയോഗിച്ചാൽ മതിയാകില്ല. ശരീരത്തെയും മനസ്സിനെയും ഒരേ നിലയിൽ പരിപാലിക്കുന്ന ഏകോപിതവും ബഹുമുഖവുമായ സമീപനം ആവശ്യമാണ്. ആസ്റ്റർ ഡയബറ്റിസ് 360 കെയർ ക്ലിനിക്കിൽ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത് ഇതാണ്. ഇവിടെ, പ്രമേഹ പരിചരണം പൂർണവും പരസ്പരബന്ധിതവുമാക്കുന്ന തരത്തിലാണ്
രൂപകൽപ്പന ചെയ്തിരിക്കുന്നത്. എൻഡോക്രൈനോളജിസ്റ്റുകൾ രക്തത്തിലെ പഞ്ചസാരയും ചികിത്സാ പദ്ധതികളും കൈകാര്യം ചെയ്യുന്നു. അതേസമയം കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി നേത്രരോഗവിദഗ്ദ്ധരുമായും നാഡി സംബന്ധമായ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും കൈകാര്യം ചെയ്യുന്നതിനും ന്യൂറോളജിസ്റ്റുകളുമായും പ്രായോഗികവും സുസ്ഥിരവുമായ വ്യക്തിഗത പോഷകാഹാര പദ്ധതികൾ സൃഷ്ടിക്കാൻ ഡയറ്റീഷ്യൻമാരുമായും പ്രവർത്തിക്കുന്നു. സാങ്കേതികവിദ്യ പ്രാപ്തമാക്കിയ നിരീക്ഷണം, പ്രമേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ ബോധവൽക്കരണം, മാനസികാരോഗ്യ പിന്തുണ എന്നിവ നൽകുന്നതിലൂടെ രോഗികളെ ഇതേ കുറിച്ച് വിവരമുള്ളവരായും ആത്മവിശ്വാസമുള്ളവരായും രോഗത്തിനു മേൽ നിയന്ത്രണമുള്ളവരായും തോന്നാൻ സഹായിക്കുന്നു. ഏറ്റവും പ്രധാനമായി, പരിചരണം ഒരു മേൽക്കൂരക്ക് കീഴിൽ നൽകുന്നു. ഇത് ഈ യാത്രയെ ലളിതമാക്കുന്നു. നേരത്തെയുള്ള കണ്ടെത്തൽ, വിദഗ്ദ്ധ മാനേജ്മെന്റ്, യഥാർഥ ജീവിതവുമായി പൊരുത്തപ്പെടുന്ന, കൈവരിക്കാവുന്ന ജീവിതശൈലി മാറ്റങ്ങൾ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രമേഹം ഒരു ദീർഘകാല യാത്രയാണ്. പക്ഷേ അത് ബുദ്ധിമുട്ടുള്ള ഒന്നല്ലേയല്ല. ശരിയായ പരിചരണ സംഘം, സമതുലിതമായ മാർഗനിർദേശം, തുടർച്ചയായ പിന്തുണ എന്നിവയിലൂടെ മികച്ച ആരോഗ്യവും മികച്ച ദിനങ്ങളും കൈവരിക്കാം.
അതിനായി ഇന്ന് തന്നെ നിങ്ങളുടെ ആദ്യ ചുവടുവെപ്പ് നടത്തുക. നിങ്ങൾക്കായി കാത്തിരിക്കുന്ന ഒരു മധുരാനുഭവം ലഭ്യമാകാൻ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ആസ്റ്റർ ഡയബറ്റിസ് 360 കെയർ ക്ലിനിക്ക് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.