സായിദിന്‍റെ സ്വപ്‌നം മലയാള വിവര്‍ത്തന ഗ്രന്ഥം യു.ഇ.എ യുവ എഴുത്തുകാരന്‍ ഡോ. ജാസിം മുഹമ്മദ് സാലിം ആല്‍ ഹസന്‍ അല്‍ ഖസ്‌റജില്‍നിന്ന് ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസ് ഏറ്റുവാങ്ങുന്നു. വിവര്‍ത്തകന്‍ അബ്ദു ശിവപുരം സമീപം
ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച കമോണ്‍ കേരളയിലെ 'ശുക്‌റന്‍ ഇമാറാത്ത്' വേദിയില്‍ ക്ഷണിതാവായി യു.എ.ഇയിലെ പ്രശസ്ത യുവ എഴുത്തുകാരനും അബൂദബി സ്വദേശിയുമായ ഡോ. ജാസിം മുഹമ്മദ് സാലിം ആല്‍ ഹസന്‍ അല്‍ ഖസ്‌റജി എത്തിയത് രാഷ്ട്രപിതാവും സ്‌നേഹാതിരേകത്താല്‍ എല്ലാവരും 'വാലിദ്' (പിതാവ്) എന്ന് വിളിച്ചിരുന്ന ശൈഖ് സായിദ് ബ്ന്‍ സുല്‍ത്താനെക്കുറിച്ച് താന്‍ രചിച്ച പ്രഡ ഗ്രന്ഥത്തിന്‍റെ മലയാള വിവര്‍ത്തനം'സായിദിന്‍റെ സ്വപ്‌ന'വുമായാണ്. ശുക്‌റന്‍ ഇമാറാത്തിന്‍റെ പ്രൗഡമായ സദസ്സിനെ സാക്ഷി നിര്‍ത്തി ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസ് ഗ്രന്ഥം ഏറ്റുവാങ്ങി. മാധ്യമ പ്രവര്‍ത്തൻ അബ്ദു ശിവപുരമാണ് വിവര്‍ത്തകന്‍.
യു.എ.ഇ സംസ്ഥാപനത്തിന് മുൻപ് ലഭ്യമായ എല്ലാ വസ്തുനിഷ്ഠമായ രേഖകളും മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍, ഡോക്യുമെന്‍റ്സ് ആന്‍റ് റിസര്‍ച്ച് സെന്‍ററിന്‍റെയും വസ്തുനിഷ്ടമായ ചരിത്രത്തിന്‍റെയും വിദേശ സ്രോതസ്സുകളുടെയും പിന്‍ബലത്തോടെ തയാറാക്കിയ ഗ്രന്ഥത്തില്‍ കുറഞ്ഞ കാലയളവില്‍ ലോകോത്തര പുതു രാഷ്ട്ര നിര്‍മിതി നടത്തിയ ശൈഖ് സായിദിന്‍റെ അനിതര സാധാരണമായ വൈഭവത്തെ കുറിച്ച് അനുസ്മരിക്കുന്നവരില്‍ യു.എ.ഇ, ഗള്‍ഫ് അറബ് രാഷ്ട്രത്തലവന്‍മാര്‍, രണ്ടാം എലിസബത്ത് രാജ്ഞി, അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്റന്‍, മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഴാക് ശിരാക് തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്നു.ക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.