ഒ.വി. അബ്ദുൾ ഫഹീം

എഴുത്തുകാരി സിത്താരയുടെ ഭർത്താവ് ഒ.വി. അബ്ദുൽ ഫഹീം നിര്യാതനായി

ദുബൈ: എഴുത്തുകാരി എസ്. സിത്താരയുടെ ഭർത്താവ് കണ്ണൂർ തലശ്ശേരി സ്വദേശി ഒ.വി. അബ്ദുൽ ഫഹീം (52) ദുബൈയിൽ നിര്യാതനായി. ശനിയാഴ്ച രാവിലെ കുഴഞ്ഞുവീണ അദ്ദേഹത്തെ ദുബൈ സിലിക്കൺ ഒയാസിസിലെ ആശുപത്രിയിൽ എത്തിചെങ്കിലും രക്ഷിക്കാനായില്ല.

ദുബൈയിൽ അൽമറായ് കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.നേരത്തെ 15 വർഷത്തോളം ജിദ്ദയിൽ കൊക്കക്കോള കമ്പനിയിൽ സെയിൽസ് മാനേജർ ആയി ജോലി ചെയ്തിരുന്നു. ജിദ്ദയിൽ തലശ്ശേരി ക്രിക്കറ്റ് ഫോറം സ്ഥാപകാംഗവും മുൻ പ്രസിഡന്റുമായിരുന്നു.

10 ദിവസങ്ങൾക്ക് മുമ്പാണ് എസ്. സിതാരയും മക്കളും ദുബൈയിലെത്തിയത്. രണ്ട് ദിവസങ്ങൾക്കുള്ളിൽ ഇവർ മടങ്ങാനിരിക്കെയാണ് ഭർത്താവിന്റെ മരണം.പിതാവ്: ബാറയിൽ അബൂട്ടി, മാതാവ്: ഒ.വി. സാബിറ, മക്കൾ: ഗസൽ, ഐദിൻ, സഹോദരങ്ങൾ: ഫർസീൻ, ഫൈജാസ്, ഖദീജ. മൃതദേഹം ദുബൈ സിലിക്കോൺ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോർച്ചറിയിൽ.

Tags:    
News Summary - Writer S Sithara's husband O.V. Abdul Faheem passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.